ന്യൂഡൽഹി: ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെൻറ് ഒാർഗനൈസേഷൻ (ഡി.ആർ.ഡി.ഒ) വികസിപ്പിച്ച കോവിഡിനെതിരായ മരുന്ന് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി. ഡ്രഗ് 2-ഡിഓക്സി-ഡി-ഗ്ലൂക്കോസ് (2-ഡിജി) എന്ന മരുന്ന് ഡി.ആർ.ഡി.ഒ ലാബും ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോ. റെഡ്ഡീസ് ലബോറട്ടറിയും ചേർന്നാണ് വികസിപ്പിച്ചത്. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയാണ് (ഡി.സി.ജി.ഐ) അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയത്. പൊടി രൂപത്തിലുള്ള ഇൗ മരുന്ന് വെള്ളത്തിൽ ലയിപ്പിച്ചാണ് കഴിക്കേണ്ടത്.
കോവിഡ് ബാധിച്ചവർ വേഗത്തിൽ രോഗമുക്തി നേടുന്നുണ്ടെന്നും മെഡിക്കൽ ഒാക്സിജെൻറ സഹയാം തേടുന്നത് കുറക്കാൻ സാധിക്കുന്നുണ്ടെന്നും ഇതിെൻറ പരീക്ഷണഘട്ടത്തിൽ മനസ്സിലാക്കാൻ സാധിച്ചു. ഇൗ മരുന്ന് കഴിച്ചവരിൽ ആർ.ടി.പി.സി.ആർ ഫലം നെഗറ്റീവാകുകയും ചെയ്തു.
കഴിഞ്ഞ വർഷം മേയ് മുതൽ ഒക്ടോബർ വരെയുള്ള രണ്ടാംഘട്ട പരീക്ഷണങ്ങളിൽ 110 പേർക്കാണ് മരുന്ന് നൽകിയത്. ഇവരിൽ രോഗമുക്തി നിരക്ക് വേഗത്തിലായിരുന്നു. ആറ് ആശുപത്രികളിലായി ചികിത്സയിലുള്ള കോവിഡ് രോഗികളിലാണ് മൂന്നാംഘട്ട പരീക്ഷണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.