ന്യൂഡൽഹി: തെരഞ്ഞെടുപ്പിനായുള്ള കരുതൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളും വ ിവിപാറ്റും കൊണ്ടുപോകുന്ന വാഹനങ്ങളിൽ ജി.പി.എസ് ഘടിപ്പിക്കണമെന്ന് തെരഞ്ഞെടുപ് പ് കമീഷൻ. വോട്ട് രേഖപ്പെടുത്തിയത് ഉദ്ദേശിച്ച സ്ഥാനാർഥിക്കുതന്നെയാണെന്ന് വ്യക്തമാക്കുന്ന ഉപകരണമാണ് വിവിപാറ്റ്. ഉപഗ്രഹംവഴി വാഹനങ്ങളുടെ സ്ഥാനം തിരിച്ചറിയാനുതകുന്ന സംവിധാനമാണ് ‘േഗ്ലാബൽ പൊസിഷനിങ് സിസ്റ്റം (ജി.പി.എസ്)’.
കഴിഞ്ഞവർഷം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഹോട്ടലിൽനിന്നും വീടുകളിൽനിന്നും വോട്ടിങ് യന്ത്രങ്ങൾ കണ്ടെത്തിയത് വൻ വിവാദമായിരുന്നു. ഇൗ സാഹചര്യത്തിലാണ് നിർദേശം. വോെട്ടടുപ്പിനുള്ള രണ്ട് യന്ത്രങ്ങളും കൊണ്ടുപോകുന്നത് കൃത്യമായ മേൽനോട്ടത്തിലായിരിക്കണമെന്ന് സംസ്ഥാനങ്ങളിലെ മുഖ്യ തെരഞ്ഞെടുപ്പ് ഒാഫിസർമാർക്ക് നിർദേശം നൽകി.
വോട്ടിങ് യന്ത്രങ്ങൾ കാണാതായ മിക്ക സംഭവങ്ങളിലും ഇത് കൈകാര്യംചെയ്ത പോളിങ് ഉദ്യോഗസ്ഥർ നിർദേശങ്ങൾ പാലിച്ചില്ലെന്ന് വ്യക്തമായിട്ടുണ്ട്. ഇത്തവണ രാജ്യമൊട്ടാകെ പത്തര ലക്ഷം പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിക്കുക. 2014ൽ 9.28 ലക്ഷം സ്റ്റേഷനുകളാണ് ഒരുക്കിയത്. 39.6 ലക്ഷം വോട്ടിങ് യന്ത്രങ്ങളും 17.4 വിവിപാറ്റുകളും ഉപയോഗിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.