വോട്ടിങ് മെഷീനുകൾ ദക്ഷിണാ​ഫ്രിക്കയിൽ നിന്ന് ഇറക്കുമതി ചെയ്തത്; കോൺ​ഗ്രസ് പരാതി തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി

ക‌ർണാടക തെരഞ്ഞെടുപ്പിൽ ഉപയോഗിച്ച ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ ദക്ഷിണാ​ഫ്രിക്കയിൽ നിന്ന് ഇറക്കുമതി ചെയ്തതാണെന്ന് ആരോപിച്ച് കോൺ​ഗ്രസ് നൽകിയ പരാതി തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. വോട്ടിങ് മെഷീനുകൾ പരിശോധന നടത്താതെയാണ് ഉപയോ​ഗിച്ചതെന്ന വാദവും തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി.


തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരാതിയെന്നും, രാജ്യത്ത് ഇറക്കുമതി ചെയ്ത ഇവിഎം ഉപയോ​ഗിക്കുന്നില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകി. ഇത്തരം തെററായ വിവരങ്ങൾ നല്കുന്നവരെ പൊതുജന മധ്യത്തിൽ തുറന്നുകാട്ടണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ മറുപടിയിലുണ്ട്. രൺദീപ് സിങ് സുർജേവാല എം.പിയായിരുന്നു പരാതിക്കാരൻ.

നാളെയാണ് കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ. വോട്ടെടുപ്പിന് ശേഷം പുറത്തുവന്ന 10 എക്സിറ്റ് പോൾ ഫലങ്ങളിൽ അഞ്ചും കർണാടകയിൽ തൂക്ക് നിയമസഭയാകുമെന്നാണ് പ്രവചിക്കുന്നത്. ഇതിൽ നാലെണ്ണം കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും ഒരു എക്സിറ്റ് പോൾ സർവേ ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് പ്രവചിക്കുന്നു.

Tags:    
News Summary - "EVMs never sent to South Africa": EC dismisses Congress charge about 're-use' of voting machine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.