സെക്സ് ടേപിന്‍റെ പേരിൽ ബ്ലാക്ക് മെയിൽ: മുൻ ബി.ബി.സി മാധ്യമപ്രവർത്തകൻ അറസ്റ്റിൽ

ന്യൂഡൽഹി: ഛത്തിസ്ഗഡ് പൊതുമരാമത്ത് മന്ത്രിയെ ബ്ലാക്ക്മെയിൽ ചെയ്തെന്ന് ആരോപിച്ച്  മുൻ ബി.ബി.സി മാധ്യമപ്രവർത്തകൻ വിനോദ് വർമയെ അറസ്റ്റ് ചെയ്തു. ഗാസിയാബാദിലെ വീട്ടിൽ വെച്ചാണ് ഇയാൾ അറസ്റ്റിലായത്. 

പൊതുമരാമത്ത് വകുപ്പ് മന്ത്രി രാജേഷ് കുമാറിനെതിരെ സെക്‌സ്‌ടേപ്പുകള്‍ ഉണ്ടാക്കി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചുവെന്നാണ് കേസ്.  ഇദ്ദേഹത്തിന്‍റെ വീട്ടിൽ നിന്ന് ഇത് തെളിയിക്കുന്ന സി.ഡിയും ഡി.വി.ഡികളും പിടിച്ചെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. 

ഫ്രീലാൻസ് ആയി ജോലി ചെയ്യുന്ന വിനോദ് വർമ അമർ ഉജാലയിൽ ഡിജിറ്റൽ എഡിറ്ററായും ബി.ബി.സിയുടെ ഹിന്ദി വിഭാഗത്തിലും ജോലി ചെയ്തിട്ടുണ്ട്. എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയിലെ അംഗം കൂടിയാണ്. 

സെക്സ് ടാപ്പുകൾ നിർമ്മിച്ചതിനെതിരെ വിനോദ്  ശർമക്കെതിരെ പരാതിയുണ്ടായിരുന്നുവെന്നും ഇതിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും പൊലീസ് അറിയിച്ചു. എന്നാൽ തനിക്കെതിരായ കേസ് രാഷ്ട്രീയ പകപോക്കൽ മാത്രമെന്ന് വിനോദ് റായ് പ്രതികരിച്ചു. 

അതേസമയം, മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്ത കേസിൽ പ്രതിഷേധവുമായി നിരവധി പേർ രംഗത്തെത്തി. 

 

Tags:    
News Summary - Ex-BBC Journalist Vinod Verma Held on Charges of Blackmailing Chhattisgarh Minister With Sex Tapes-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.