ന്യൂഡൽഹി: പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മുൻ ബിഹാർ മുഖ്യമന്ത്രിയുമായ കർപൂരി ഠാകൂറിന് മരണാനന്തര ആദരമായി ഭാരത് രത്ന പുരസ്കാരം. പിന്നാക്ക വിഭാഗങ്ങൾക്കായി ‘കർപൂരി ഠാകുർ ഫോർമുല’ അവതരിപ്പിച്ചും 26 ശതമാനം സംവരണം പ്രഖ്യാപിച്ചും സാമൂഹിക വിപ്ലവത്തിന്റെ വക്താവായി നിലയുറപ്പിച്ച അദ്ദേഹം ‘ജൻനായക്’ എന്നാണ് വിളിക്കപ്പെട്ടത്.
1970കളിൽ രണ്ടു തവണകളിലായി മുഖ്യമന്ത്രിപദം അലങ്കരിച്ച അദ്ദേഹം അന്തരിച്ച് 35 വർഷത്തിനു ശേഷമാണ് ആദരം. ബിഹാറിലെ ആദ്യ കോൺഗ്രസ് ഇതര മുഖ്യമന്ത്രിയായിരുന്നു. ഒ.ബി.സി വിഭാഗം നേതാവായിരുന്ന കർപൂരി താക്കൂറിന് ഭാരത് രത്ന നൽകുന്നതിൽ ബി.ജെ.പിയുടെ രാഷ്ട്രീയ ലാക്കും പ്രതിഫലിക്കുന്നുണ്ട്. ജാതി സെൻസസ് മുന്നോട്ടുവെക്കുന്ന പ്രതിപക്ഷത്തെയും ബിഹാറിലെ ഭരണസഖ്യത്തെയും നേരിടാൻ ലക്ഷ്യമിടുന്നതുകൂടിയാണ് പുരസ്കാര പ്രഖ്യാപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.