വ്യാജ സത്യവാങ്​മൂലം; അജിത്​ ജോഗിയുടെ മകൻ അറസ്​റ്റിൽ

ന്യൂഡൽഹി: ഛത്തീസ്​ഗഡ്​ മുൻ മുഖ്യമന്ത്രി അജിത്​ ജോഗിയുടെ മകൻ അമിത്​ ജോഗി വ്യാജ സത്യവാങ്​മൂലം നൽകിയ കേസിൽ അറസ്​റ്റിൽ. ബിലാസ്​പൂറിലെ വസതിയിൽ നിന്നാണ്​ അമിത്​ ജോഗിയെ അറസ്​റ്റു ചെയ്​തത്​.

തെരഞ്ഞെടുപ്പ്​ സത്യവാങ്​മൂലത്തിൽ അമിത്​ ജോഗി ജനന സമയം, സ്ഥലം, ജാതി എന്നീ വിവരങ്ങൾ തെറ്റായി നൽകിയെന്നതാണ്​ കേസ്​. ബി.ജെ.പി നേതാവായ സമീറ പൈക്ര നൽകിയ പരാതിയിലാണ്​ നടപടി​. 2013ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മർവാഹി മണ്ഡലത്തിൽ നിന്ന്​ അമിത്​ ജോഗിയുടെ എതിർ സഥാനാർഥിയായി മത്സരിച്ചത്​ സമീറയായിരുന്നു.

സത്യവാങ്​മൂലത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതിനെതിരെ സമീറ ഹൈകോടതിയെ സമീപിച്ചെങ്കിലും നിയമസഭയുടെ കാലാവധി തീർന്നതിനാൽ കേസ്​ പരിഗണിക്കാനാവില്ലെന്ന്​ അറിയിക്കുകയായിരുന്നു. തുടർന്ന്​ പരാതി പൊലീസിന്​ കൈമാറുകയായിരുന്നു.

1978 ൽ ഛത്തിസ്​ഗഢിലെ സർബെഹേര ഗൗറേല ഗ്രാമത്തിൽ​ ജനിച്ചതെന്നാണ്​ സത്യവാങ്​ മൂലത്തിൽ അമിത്​ ജോഗി എഴുതിയിരുന്നത്​. എന്നാൽ 1977 ൽ ടെക്​സാസിലാണ്​ ജോഗി ജനിച്ചതെന്ന്​ പരാതിയിൽ സമീറ ചൂണ്ടിക്കാട്ടിയിരുന്നു.

Tags:    
News Summary - Ex-Chief Minister Ajit Jogi's Son Amit Jogi Arrested In Forgery Case - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.