ഡറാഡൂൺ: ബദരീനാഥ് ക്ഷേത്രത്തിലെ മുൻ പൂജാരിയും ബദരീനാഥ്-കേദാർ ക്ഷേത്ര കമ്മിറ്റി സി.ഇ.ഒയും പീഡിപ്പിച്ചെന്ന് സന്യാസിനിയുടെ പരാതി. സംഭവത്തിൽ ഇരുവർക്കുമെതിരെ ചാമോലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
മുംബൈ സ്വദേശിനിയാണ് പരാതി നൽകിയത്. ജൂണിൽ ക്ഷേത്രദർശനത്തിന് ബദരീനാഥിലെത്തിയപ്പോൾ പൂജാരി വിഷ്ണു പ്രസാദ് നമ്പൂതിരി, സി.ഇ.ഒ ബി.ഡി. സിങ് എന്നിവർ മോശമായി പെരുമാറിയെന്നാണ് പരാതി. മാത്രമല്ല, മുംബൈയിലെ തെൻറ സ്വത്തുകൾ പിടിച്ചെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറഞ്ഞു. കഴിഞ്ഞ ഏതാനും വർഷത്തിനിടെ തെൻറ കുടുംബത്തിലെ അഞ്ചുപേർ ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷരായതിൽ പ്രതികൾക്ക് പങ്കുണ്ടെന്നും ഇവരാരോപിച്ചതായി ചാമോലി പൊലീസ് സൂപ്രണ്ട് ത്രിപാഠി ഭട്ട് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക പൊലീസ് സംഘത്തെ മുംബൈയിലേക്ക് അയച്ചിട്ടുണ്ട്.
ബദരീനാഥിലെ പൂജാരിക്കെതിരെ ഇതിനുമുമ്പും ഇത്തരം പരാതികളുണ്ടായിട്ടുണ്ട്. മുഖ്യ പൂജാരിയായിരുന്ന കേശവപ്രസാദ് നമ്പൂതിരി 2014 ഫെബ്രുവരിയിൽ ഡൽഹിയിൽ അറസ്റ്റിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.