ശ്രീനഗർ: കശ്മീരിൽ നേതാക്കൾക്ക് രണ്ടു മാസമായി തുടരുന്ന നിയന്ത്രണങ്ങളിൽ ഇളവിെൻറ സൂചന നൽകി നാഷനൽ കോൺഫറൻസ് നേതാക്കളും മുൻമുഖ്യമന്ത്രിമാരുമായ ഫാറൂഖ് അബ്ദുല്ലയെയും ഉമർ അബ്ദുല്ലയെയും പാർട്ടി പ്രതിനിധിസംഘം സന്ദർശിച്ചു. മുതിർന്ന നേതാവ് ദാവീന്ദർ സിങ് റാണയുടെ നേതൃത്വത്തിൽ 15 അംഗ സംഘം ഇരുവരുമായി കശ്മീരിലെ സ്ഥിതിഗതി ചർച്ചചെയ്തു.
പൊതുസുരക്ഷ നിയമപ്രകാരം സർക്കാർ അതിഥി മന്ദിരത്തിൽ തടവിൽ കഴിയുന്ന ഉമർ അബ്ദുല്ലയുമായി 30 മിനിറ്റ് കൂടിക്കാഴ്ച നടത്തിയ സംഘം തുടർന്ന് വീട്ടുതടങ്കലിലുള്ള ഫാറൂഖ് അബ്ദുല്ലയുമായും സംസാരിച്ചു. ആഗസ്റ്റ് അഞ്ചിന് കശ്മീരിെൻറ പ്രത്യേക പദവി റദ്ദാക്കിയതിനു മുന്നോടിയായി കരുതൽ തടവിലിട്ട നേതാക്കൾക്ക് ആദ്യമായാണ് പാർട്ടി പ്രതിനിധികളെ കാണാൻ അനുമതി നൽകുന്നത്. ജമ്മു-കശ്മീരിൽ രാഷ്ട്രീയ പ്രക്രിയകൾക്ക് തുടക്കമിടാൻ ആദ്യം നേതാക്കളെ വിട്ടയക്കണമെന്ന് സന്ദർശന ശേഷം റാണ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
#WATCH National Conference (NC) leaders Hasnain Masoodi and Akbar Lone meet former J&K CM Farooq Abdullah and his wife Molly Abdullah at their residence in Srinagar pic.twitter.com/G842irK9NJ
— ANI (@ANI) October 6, 2019
അടുത്ത തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കാൻ നേതാക്കളുടെ മോചനം സാധ്യമാകണം. ഇരുവരും ആരോഗ്യത്തോടെയിരിക്കുന്നുവെന്നും എന്നാൽ, ജനങ്ങളെ ബന്ദിയാക്കുന്ന കടുത്ത നിയന്ത്രണങ്ങളിൽ അതീവ ദുഃഖിതരാണെന്നും അദ്ദേഹം പറഞ്ഞു. താടി വളർത്തിയ ഉമർ അബ്ദുല്ല നേതാക്കൾക്കൊപ്പം സെൽഫിയെടുക്കുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്.
അതിനിടെ, പി.ഡി.പി നേതാവ് മഹ്ബൂബ മുഫ്തിെയ കാണാൻ പാർട്ടി പ്രതിനിധികൾക്ക് ജമ്മു-കശ്മീർ ഭരണകൂടം അനുമതി നൽകി. ഫാറൂഖ് അബ്ദുല്ലയെയും ഉമർ അബ്ദുല്ലയെയും നാഷനൽ കോൺഫറൻസ് നേതാക്കൾ കണ്ടതിനു പിന്നാലെയാണ് അനുമതി. സർക്കാർ അതിഥിമന്ദിരമായ ഹരി നിവാസിലാണ് മഹ്ബൂബ മുഫ്തിയെയും കരുതൽ തടങ്കലിൽ പാർപ്പിച്ചിരിക്കുന്നത്. പാർട്ടി ജനറൽ സെക്രട്ടറി വേദ് മഹാജെൻറ നേതൃത്വത്തിലുള്ള സംഘമാകും മഹ്ബൂബയെ കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.