ബംഗളൂരു: നഗരത്തിൽ ഇന്റർനെറ്റ് സേവന കമ്പനിയായ എയറോണിക്സിന്റെ മാനേജിങ് ഡയറക്ടർ ഫനീന്ദർ സുബ്രഹ്മണ്യ (36), സി.ഇ.ഒ വിനു കുമാർ (40) എന്നിവരെ മൂന്നംഗ സംഘം ഓഫിസിൽ കയറി കുത്തിക്കൊലപ്പെടുത്തി. ചൊവ്വാഴ്ച വൈകീട്ട് 3.45 ഓടെ അമൃതഹള്ളിയിലാണ് സംഭവം. കമ്പനിയിലെ മുൻ ജീവനക്കാരനായ ഫെലിക്സ് എന്ന ജോക്കർ ഫെലിക്സിന്റെ നേതൃത്വത്തിലാണ് കൊലപാതകം നടത്തിയത്.
അക്രമ ശേഷം കൊലപാതകികൾ രക്ഷപ്പെട്ടു. ഗുരുതര പരിക്കേറ്റ ഫനീന്ദ്രയും വിനു കുമാറും ആശുപത്രിയിലേക്കുള്ള വഴിമധ്യെ മരണപ്പെട്ടു. കൊലപാതക സംഘത്തിലുണ്ടായിരുന്ന മറ്റു രണ്ടു പേരെ കൂടി പൊലീസ് തിരിച്ചറിഞ്ഞതായി ബംഗളൂരു നോർത്ത് ഈസ്റ്റ് ഡി.സി.പി ലക്ഷ്മി പ്രസാദ് അറിയിച്ചു.
ആദ്യം ഫനീന്ദ്രയുടെ റൂമിൽ കയറിയ അക്രമികൾ മാരകായുധങ്ങൾഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ബഹളം കേട്ട് തൊട്ടടുത്ത മുറിയിൽനിശന്നത്തിയ വിനുകുമാർ അക്രമം തടയാൻ ശ്രമിച്ചതോടെ ഇയാളെയും കുത്തി വീഴ്ത്തി. തുടർന്ന് ഓഫിസിന്റെ പിൻവാതിലിലൂടെ സംഘം രക്ഷപ്പെടുകയായിരുന്നു.
സംഭവ സമയത്ത് പത്തോളം ജീവനക്കാർ ഓഫിസിലുണ്ടായിരുന്നു. ഫെലിക്സ് ഈ കമ്പനിയിൽനിന്ന് വിട്ട ശേഷം മറ്റെറാരു കമ്പനി ആരംഭിച്ചിരുന്നു. പ്രഫഷനൽ അസൂയയാവാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന സൂചനയാണ് പൊലീസ് നൽകുന്നത്. പ്രതികളെ പിടികുടാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.