ന്യൂഡൽഹി: തന്‍റെ കുട്ടിക്കാലത്താണ് ലോക്ഡൗൺ ഉണ്ടായതെങ്കിൽ ഇന്ന് കൈവരിച്ച നേട്ടങ്ങളൊന്നും തനിക്ക് കൈയെത്തി പിടിക്കാൻ കഴിയുമായിരുന്നില്ലെന്ന് മുൻ ഫ്ലിപ്കാർട്ട് സി.ഇ.ഒ സച്ചിൻ ബൻസാൽ.
'എന്‍റെ കുട്ടിക്കാലത്താണ് ലോക്ഡൗൺ ഉണ്ടായതെങ്കിൽ അച്ഛന്‍റെ ചെറിയ ബിസിനസ് തകർന്നുപോകുമായിരുന്നു. എനിക്ക് ലഭിച്ച മിഡിൽ ക്ലാസ് ജീവിതത്തിനുപകരം ദാരിദ്ര്യത്തിൽ ജീവിക്കേണ്ടി വന്നേനെ. ആ ദരിദ്രസാഹചര്യത്തിൽ ഇന്ന് ഞാൻ നേടിയതിന്‍റെ ഒരംശം പോലും എനിക്ക് നേടാനാകുമായിരുന്നില്ല.' ഫ്ലിപ്കാർട്ടിന്‍റെ മുൻ സി.ഇ.ഒയും നവി ടെക്നോളജീസ് സി.ഇ.ഒയുമായ സച്ചിൻ ബൻസാൽ ട്വിറ്ററിൽ കുറിച്ചു. ലോകത്തിലെ തന്നെ ഏറ്റവും വലിയ വ്യവസായ ഭീമന്മാരിലൊരാളായ വാൾമാർട്ടാണ് ഫ്ലിപ്കാർട്ട് സ്വന്തമാക്കിയത്.
'വൈറസിനോടൊത്ത് ജീവിക്കാൻ നാം പഠിക്കേണ്ടിയിരിക്കുന്നു. വാക്സിനെ സ്വപ്നം കണ്ടുകൊണ്ട് രണ്ട് വർഷക്കാലം ജനങ്ങൾക്ക് മുറിയിൽ അടച്ചിരിക്കാനാവില്ല. നമ്മുടെ ഏറ്റവും ഉൽപാദനക്ഷമതയുള്ള ആളുകളെ മുറിയിൽ പൂട്ടിയിട്ടുകൊണ്ട് ഇന്ത്യക്ക് ഒരു നേട്ടവും കൈവരിക്കാനാകില്ല ' എന്ന് കഴിഞ്ഞ മാസം ഇദ്ദേഹം ട്വിറ്ററിൽ കുറിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.