ന്യൂഡൽഹി: ഗുജറാത്ത് മുൻ മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേൽ മധ്യപ്രദേശ് ഗവർണറായി. നിയമനം സംബന്ധിച്ച് ഒൗദ്യോഗിക പ്രഖ്യാപനം നടന്നതായി രാഷ്ട്രപതി ഭവൻ ട്വിറ്ററിൽ കുറിച്ചു.
നിലവിൽ ഗുജറാത്ത് ഗവർണർ ഒ.പി. കോഹ്ലിക്കാണ് മധ്യപ്രദേശിെൻറ അധിക ചുമതല. 76 വയസ്സുള്ള ആനന്ദിബെൻ 2014 ^16 കാലയളവിലാണ് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നത്.
സംവരണ പ്രക്ഷോഭം ഉൾപ്പെടെ കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയുടെ പേരിൽ അമിത് ഷാ മുൻകൈയെടുത്താണ് സ്ഥാനത്തുനിന്ന് മാറ്റിയത്. തുടർന്ന് തെൻറ അടുപ്പക്കാരനായ വിജയ് രൂപാണിയെ നിയമിക്കുകയായിരുന്നു. ഇൗയിടെ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയുണ്ടായ സാഹചര്യത്തിൽ, പാട്ടീദാർ സമുദായത്തിലെ രോഷം തണുപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ആനന്ദിബെൻ പേട്ടലിനെ ഗവർണറാക്കിയതെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.