ഭോപാൽ: സ്വകാര്യ ഫാർമസി കോളജ് പൂർവവിദ്യാർഥി പ്രിൻസിപ്പലിനെ പെട്രോളൊഴിച്ച് തീകൊളുത്തി. 22കാരനായ അശുതോഷ് ശ്രീവാസ്തവയാണ് ക്രൂരത ചെയ്തത്. 50കാരിയായ പ്രിൻസിപ്പൽ വിമുക്ത വെർമ 80 ശതമാനം പൊള്ളലേറ്റ നിലയിൽ ചികിത്സയിലാണ്.
മധ്യപ്രദേശിലെ ഇൻഡോർ ജില്ലയിലാണ് ക്രൂര സംഭവം. തന്‍റെ മാർക്‌ഷീറ്റ് നൽകാൻ വൈകുന്നതിനെച്ചൊല്ലിയാണ് വിദ്യാർഥി പ്രൻസിപ്പലിനെ തീകൊളുത്തിയത്.
സിംറോൾ ഏരിയയിലെ ബി.എം ഫാർമസി കോളജിൽനിന്നും വൈകുന്നേരം തന്‍റെ വീട്ടിലേക്ക് മടങ്ങാനായി കാറിലേക്ക് കയറാനൊരുങ്ങുകയായിരുന്നു പ്രിൻസിപ്പൽ. അശുതോഷ് എത്തി മാർക്‌ഷീറ്റ് നൽകാത്തത് ചോദ്യം ചെയ്ത് വാക്കുതർക്കം ആരംഭിച്ചു. ഒടുവിൽ കൈയിലുണ്ടായിരുന്ന പെട്രോൾ വിമുക്തക്കുമേൽ ഒഴിച്ച് സിഗരറ്റ് ലൈറ്റർ ഉപയോഗിച്ച് തീകൊളുത്തുകയുമായിരുന്നെന്ന് ഇൻഡോർ റൂറൽ എസ്.പി പറഞ്ഞു.
സ്ഥലത്തുനിന്നും ബൈക്കിൽ കടന്നുകളഞ്ഞ അശുതോഷ് പിന്നീട് അറസ്റ്റിലായി. അശുതോഷിന്‍റെ കൈക്കും പൊള്ളലേറ്റിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.