ചെന്നൈ: സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ തമിഴ്നാട് മുൻ ഡി.ജി.പി രാജേഷ് ദാസിനെ മൂന്നുവർഷം തടവിന് ശിക്ഷിച്ചു. വില്ലുപുരം കോടതിയാണ് ശിക്ഷ വിധിച്ചത്. വനിത ഐ.പി.എസ് ഉദ്യോഗസ്ഥക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസിനെ തുടർന്ന് രാജേഷ് ദാസിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
രാജേഷ് ദാസിനെതിരെ 2021 ഫെബ്രുവരിയിലാണ് വനിത ഐ.പി.എസ് ഉദ്യോഗസ്ഥ പരാതി നൽകിയത്. ക്രമസമാധാന ചുമതലയുള്ള സ്പെഷ്യൽ ഡി.ജി.പി ആയിരുന്നു രാജേഷ് ദാസ്. മുൻ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയുടെ സുരക്ഷയൊരുക്കുന്നതിനിടെ മുതിർന്ന ഉദ്യോഗസ്ഥൻ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നായിരുന്നു പരാതി. പരാതിയെ തുടർന്ന് എ.ഐ.എ.ഡി.എം.കെ സർക്കാർ ഇയാളെ സസ്പെൻഡ് ചെയ്യുകയും അന്വേഷണത്തിന് ആറംഗ കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തു.
പൊലീസ് ഉദ്യോഗസ്ഥരടക്കം 68 പേരുടെ മൊഴി പ്രോസിക്യൂഷൻ രേഖപ്പെടുത്തിയിരുന്നു. രാജേഷ് ദാസിന് അപ്പീൽ നൽകാമെന്നും ജാമ്യത്തിന് ശ്രമിക്കാമെന്നും പ്രോസിക്യൂഷൻ സംഘം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.