ന്യൂഡൽഹി: പരീക്ഷകളെ ഉത്സവങ്ങൾ പോലെ ആഘോഷിക്കണമെന്ന് വിദ്യാർഥികളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരീക്ഷകൾ ജീവിതത്തിെൻറ അവസാനമല്ലെന്നും മോദി പറഞ്ഞു. മൻ കീ ബാത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരീക്ഷ എന്നത് ഇന്ന് വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. അതുകൊണ്ടാണ് വിദ്യാർഥികളുമായി സംസാരിക്കാൻ തീരുമാനിച്ചതെന്നും മോദി പറഞ്ഞു.
സന്തുഷ്ടമായ മനസാണ് ഏറ്റവും മികച്ച മാർക്ക് ഷീറ്റെന്നും മോദി അഭിപ്രായപ്പെട്ടു. വിദ്യാർഥികളുടെ സ്കൂൾ ബാഗ് പോലെ തന്നെ വലുതാണ് രക്ഷിതാക്കൾക്ക് കുട്ടികളിലുള്ള പ്രതീക്ഷ. പലപ്പോഴും വിദ്യാർഥികളിൽ ഇത് സമർദ്ദമുണ്ടാക്കാറുണ്ടെന്നും മോദി പറഞ്ഞു. നാളെകൾ നല്ലതാക്കാൻ വിദ്യാർഥികൾ പരിശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 20 വർഷത്തെ ക്രിക്കറ്റ് കരിയറിൽ സച്ചിൻ ടെൻഡുൽക്കർ സ്വന്തം റെക്കോർഡുകൾ തിരുത്താൻ നിരന്തരമായി ശ്രമിച്ചതും മോദി വിദ്യാർഥികളെ ഒാർമിപ്പിച്ചു.
ജനുവരി 30ന് രാജ്യത്തിനായി ത്യാഗം അനുഭവിച്ച രക്തസാക്ഷികൾക്കായി നമുക്ക് രണ്ട് മിനുട്ട് മൗനം ആചരിക്കാമെന്നും മോദി പറഞ്ഞു. ഫെബ്രുവരി ഒന്നിന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് 40 വർഷം തികക്കുകയാണ്. ഇൗയവസരത്തിൽ രാജ്യത്തിനായി സേവനമനുഷ്ടിച്ച പട്ടാളക്കാർക്കും മറ്റ് ഉദ്യോഗസ്ഥർക്കും നന്ദിയറിയിക്കുന്നതായും മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.