കെ. കവിത

ഡൽഹി മദ്യനയ അഴിമതി; കെ. കവിതയുടെ ജാമ്യാപേക്ഷയിൽ ആഗസ്റ്റ് 22നകം മറുപടി നൽകുമെന്ന് ഇ.ഡി

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബി.ആർ.എസ് നേതാവ് കെ. കവിതയുടെ ജാമ്യാപേക്ഷയിൽ ആഗസ്റ്റ് 22നകം മറുപടി നൽകുമെന്ന് ഇ.ഡി സുപ്രീംകോടതിയെ അറിയിച്ചു.

കേസിൽ സി.ബി.ഐയുടെ എതിർ സത്യവാങ്മൂലം സമർപിച്ചിട്ടുണ്ടെന്ന് ഇ.ഡിക്കും സി.ബി.ഐക്കും വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്. വി. രാജു ജസ്റ്റിസുമാരായ ബി. ആർ. ഗവായ്, കെ. വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിനെ അറിയിച്ചു. കേസ് ആഗസ്റ്റ് 27ന് പരിഗണിക്കാൻ മാറ്റി.

രണ്ട് കേസുകളിലും ജാമ്യം നിഷേധിച്ച ജൂലൈ ഒന്നിലെ ഡൽഹി ഹൈകോടതി ഉത്തരവിനെ ചോദ്യം ചെയ്ത് കവിത സമർപിച്ച ഹരജികളിൽ ആഗസ്റ്റ് 12ന് സുപ്രീം കോടതി സി.ബി.ഐയോടും ഇ.ഡിയോടും പ്രതികരണം തേടിയിരുന്നു.

മാർച്ച് 15ന് ഹൈദരാബാദിലെ ബഞ്ചാര ഹിൽസിലെ വസതിയിൽ നിന്നാണ് കവിതയെ ഇ.ഡി അറസ്റ്റ് ചെയ്തത്. അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഏപ്രിൽ 11ന് സി.ബി.ഐയും കവിതയെ അറസ്റ്റ് ചെയ്തു. എന്നാൽ ആരോപണങ്ങൾ കവിത നിഷേധിച്ചു.

അന്വേഷണം നിർണായക ഘട്ടത്തിലായതിനാൽ തൽക്കാലം ജാമ്യം അനുവദിക്കുന്ന സാഹചര്യമില്ലെന്നാണ് ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈകോടതി വ്യക്തമാക്കിയത്.

Tags:    
News Summary - Excise policy case: Will file response to K Kavitha’s bail plea by Aug 22, ED tells SC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.