യാത്രാ മുന്നറിയിപ്പു നൽകി അമേരിക്ക, ബ്രിട്ടൺ, ഫ്രാൻസ്​, കാനഡ

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം പടരുന്ന സാഹചര്യത്തിൽ ഇ​ന്ത്യയിലേക്കുള്ള യാത്രയിൽ ജാഗ്രതപാലിക്കാൻ സ്വന്തം പൗരന്മാർക്ക്​ മുന്നറിയിപ്പ്​ നൽകി അമേരിക്ക, ബ്രിട്ടൺ, ഫ്രാൻസ്​, കാനഡ.

ഇന്ത്യയുടെ പല ഭാഗങ്ങളിലും ​പ്രക്ഷോഭം നടക്കുന്നുണ്ട്​. ചിലയിടത്ത്​ അക്രമാസക്തമാണ്​. കർഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങളുണ്ട്​. പട്ടാളം ഇറങ്ങേണ്ട സ്ഥിതിയുണ്ടായി. റെയിൽവേ സ്​റ്റേഷനുകളും ട്രെയിനുകളും കത്തിച്ചു. വിദ്യാർഥികളും പ്രക്ഷോഭത്തിലാണ്​. ഗതാഗതത്തെയും പ്രക്ഷോഭം ബാധിച്ചിട്ടുണ്ട്​. ഇൻറർനെറ്റ്​, മൊബൈൽ സംവിധാനങ്ങൾ പ്രവർത്തിക്കാത്ത സാഹചര്യവും ചില മേഖലകളിലുണ്ട്​. ഇക്കാര്യങ്ങൾ യാത്രികർ കണക്കിലെടുക്കണമെന്നാണ്​ നിർദേശം.

Tags:    
News Summary - "Exercise Caution": UK, US Issue Travel Advisories-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.