ന്യൂഡൽഹി: അമർനാഥ് മുഴുവൻ നിശ്ബദ മേഖലയല്ലെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ. അമർനാഥ് ക്ഷേത്രത്തിലെ ശിവലിംഗത്തിന് മുമ്പിൽ മാത്രമേ നിശബ്ദ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ളുവെന്നും ഹരിത ട്രൈബ്യൂണൽ വ്യക്തമാക്കി. ബുധനാഴ്ച പുറത്തിറക്കിയ ഉത്തരവ് വ്യക്തത ഉത്തരവ് ഹരിത ട്രൈബ്യൂണലിെൻറ പുതിയ നടപടി.
അമർനാഥ് ക്ഷേത്രത്തിൽ മന്ത്രോചാരണത്തിനും മണികിലുക്കുന്നതിനും നിയന്ത്രണമുണ്ടെന്നായിരുന്നു ഹരിത ട്രൈബ്യൂണലിെൻറ മുൻ ഉത്തരവ്. ക്ഷേത്രത്തിനകത്ത് മൊബൈൽ ഫോണിെൻറ ഉപയോഗം നിരോധിക്കാനും ഹരിത ട്രൈബ്യൂണൽ കർശന നിർദേശം നൽകിയിരുന്നു. എന്നാൽ ക്ഷേത്രത്തിനകത്ത് മാത്രം നിയന്ത്രണങ്ങൾ പാലിച്ചാൽ മതിയെന്നാണ് പുതിയ ഉത്തരവ്. ക്ഷേത്രത്തിലെ മതപരമായ ചടങ്ങുകൾക്ക് നിയന്ത്രണം ബാധകമല്ലെന്നും ഹരിത ട്രൈബ്യൂണൽ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.