ന്യൂഡൽഹി: ഗുജറാത്തിലും ഹിമാചലിലും ബി.ജെ.പി അധികാരത്തിൽ വരുമെന്നാണ് ഏഴ് എജൻസികൾ നടത്തിയ എക്സിറ്റ്പോൾ ഫലം നൽകുന്ന സൂചന. എക്സിറ്റ്പോൾ പ്രവചനങ്ങളുടെ കൃത്യത അമ്പത് ശതമാനമാണെന്നാണ് കഴിഞ്ഞകാല കണക്കുകൾ വ്യക്തമാക്കുന്നു.അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് കഴിഞ്ഞ വർഷം നടന്ന തെരഞ്ഞെടുപ്പിൽ ആസ്സാം, കേരളം, പുതുച്ചേരി, പശ്ചിമബംഗാൾ എന്നിവടങ്ങളിൽ പ്രവചനം ശരിയായപ്പോൾ തമിഴ്നാടിെൻറ കാര്യത്തിൽ എല്ലാ എജൻസികൾക്കും തെറ്റുപറ്റി.
അസ്സമിൽ ബി.ജെ.പിയും കേരളത്തിൽ എൽ.ഡി.എഫും പശ്ചിമബംഗാളിൽ തൃണമൂലും വരുമെന്ന പ്രവചനം ശരിയായി. അതേ സമയം, തമിഴ്നാട് ഡി.എം.കെ-കോൺഗ്രസ് സഖ്യം വിജയിക്കുമെന്നായിരുന്നു ഏറക്കുറെ എല്ലാവരുടെയും പ്രവചനം. എന്നാൽ ജയലളിതയുടെ എ.െഎ.ഡി.എം.കെ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടുകയായിരുന്നു. അതേ സമയം, യു.പിയിൽ നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഒറ്റകക്ഷിയാകുമെന്ന പ്രവചനം ശരിയായി.
അതിനിടെ, എക്സിറ്റ്പോളിന് ശേഷവും കോൺഗ്രസ് ഗുജറാത്തിൽ 100 സീറ്റുകൾ വരെ ലഭിക്കുമെന്ന് പാട്ടീദാർ നേതാവ് ഹാർദിക് പേട്ടൽ പറഞ്ഞു. ബി.ജെ.പിക്ക് 70 സീറ്റാണ് പേട്ടൽ കാണുന്നത്. ജിഗ്നേഷ് മേവാനിയും കോൺഗ്രസിനാണ് സാധ്യത കൽപ്പിക്കുന്നത്. ബി.ജെ.പി 80 കടക്കില്ലെന്നാണ് മേവാനി അഭിപ്രായപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.