കെ. ടി. രാമറാവു 

അഭിപ്രായ സർവേകൾ അസംബന്ധം; തെലങ്കാനയിൽ ബി.ആർ.എസ് വിജയിക്കും- കെ.ടി.ആർ

ഹൈദരാബാദ്: ബി.ആർ.എസ് പരാജയപ്പെടുമെന്ന അഭിപ്രായ സർവേകൾ തള്ളി പാർട്ടി വർക്കിങ് പ്രസിഡന്‍റ് കെ.ടി.രാമറാവു. അഭിപ്രായ സർവേകൾ അസംബന്ധമാണെന്നും തെലങ്കാനയിൽ ബി.ആർ.എസ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. 70 സീറ്റ് നേടി അധികാരത്തിൽ വരുമെന്ന ആത്മവിശ്വാസവും കെ.ടി.ആർ പ്രകടിപ്പിച്ചു. 

"കെ.സി.ആർ തിരിച്ചുവരാൻ ആഗ്രഹിക്കുന്നവരോട് ഡിസംബർ 3-ന് ഞങ്ങൾ മടങ്ങിവരുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു. 70-ൽ കൂടുതൽ സീറ്റുകളോടെ ഞങ്ങൾ തിരിച്ചുവരും"- കെ.ടി.ആർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

അഭിപ്രായ സർവേകൾ പോലുള്ള ഇത്തരം അസംബന്ധങ്ങൾ വിശ്വസിക്കരുതെന്ന് തന്‍റെ പാർട്ടി പ്രവർത്തകരോട് പറയാനാണ് വാർത്ത സമ്മേളനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

2018ലും ചില അഭിപ്രായ സർവേകൾ ബി.ആർ.എസിന് എതിരായിരുന്നെന്നും എന്നാൽ തെരഞ്ഞെടുപ്പ് ഫലം മറിച്ചായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വൈകിട്ട് ഒമ്പത് മണിവരെ ആളുകൾ വോട്ട് ചെയ്യാൻ ക്യൂ നിൽക്കുമ്പോൾ 5.30ന് അഭിപ്രായ സർവേകൾ പുറത്ത് വിടാൻ അനുവദിക്കുന്നത് പരിഹാസ്യമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - ‘Exit polls are nonsense, BRS will win’, says KTR

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.