ന്യൂഡൽഹി: എക്സിറ്റ് പോൾ ഫലങ്ങൾ ആവേശകരമാണെങ്കിലും അത് പലപ്പോഴും പാളിയ ചരിത് രമാണ് ഇന്ത്യയിൽ. എക്സിറ്റ് പോളുകൾ പുറത്തുവിട്ട കണക്കുകൾ യഥാർഥ ഫലം വന്നപ്പോൾ ആവിയായിപ്പോയ നിരവധി സന്ദർഭങ്ങളുണ്ട്. 2004ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേത ൃത്വത്തിലുള്ള എൻ.ഡി.എ വീണ്ടും വരുമെന്നായിരുന്നു പ്രവചനം. അത് പാളി. 2009ലാകട്ടെ, എക്സിറ്റ് പോളുകൾ കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എക്ക് കിട്ടുന്ന സീറ്റുകൾ കുറച്ചുകണ്ടു. എന്നാൽ, 2014ലെ പ്രചവചനങ്ങൾ മിക്കതും ബി.ജെ.പിക്ക് അനുകൂലമായിരുന്നു.
ബി.ജെ.പി 200ലധികം സീറ്റുകൾ നേടുമെന്നായിരുന്നു എക്സിറ്റ് പോളുകളുടെ കണക്ക്. 1998ലെ 182 സീറ്റിെൻറ മികവും ആ പാർട്ടി മറികടക്കും എന്ന് വിലയിരുത്തപ്പെട്ടു. ‘ടൈംസ് നൗ-ഒ.ആർ.ജി’ പോൾ ഒഴികെ എല്ലാവരും കോൺഗ്രസിെൻറ സീറ്റുനില 100ൽ താഴെപോകുമെന്ന് വിലയിരുത്തി. ഉത്തർപ്രദേശ് ആകും ബി.ജെ.പിയുടെ പ്രധാന വിളനിലമെന്നായിരുന്നു നിഗമനം. 80ൽ 45 സീറ്റ് വരെ ബി.ജെ.പി യു.പിയിൽ നേടുമെന്ന് കണക്കാക്കപ്പെട്ടു.
പാർലമെൻറിൽ 20ലധികം സീറ്റുകളുള്ള കക്ഷികളായി മാറുക തൃണമൂൽ കോൺഗ്രസും എ.െഎ.എ.ഡി.എം.കെയും മാത്രമായിരിക്കുമെന്നും പ്രഖ്യാപനമുണ്ടായി. ‘ടൈംസ് നൗ-ഒ.ആർ.ജി’ പോൾ എൻ.ഡി.എക്ക് 249 സീറ്റുകൾ കിട്ടുമെന്നാണ് പറഞ്ഞത്. ‘ന്യൂസ് 24-ചാണക്യ’ 340ഉം കണക്കാക്കി. യു.പി.എക്ക് 148 സീറ്റുകളാണ് ‘ടൈംസ് നൗ-ഒ.ആർ.ജി’ സർവേ കണക്കാക്കിയത്.
യഥാർഥ ഫലം വന്നപ്പോൾ ബി.ജെ.പിയും എൻ.ഡി.എയും തൂത്തുവാരി. കോൺഗ്രസ് തരിപ്പണമായി. ബി.ജെ.പി തനിച്ച് 282 സീറ്റ് നേടി. കോൺഗ്രസ് 44 സീറ്റിലേക്ക് കൂപ്പുകുത്തി.
എൻ.ഡി.എക്ക് 336 സീറ്റ് കിട്ടി. മുന്നണി പിൻബലമില്ലാതെ, ഒറ്റക്കക്ഷിയായി തന്നെ ഇന്ത്യ ഭരിക്കാനുള്ള കരുത്ത് ബി.ജെ.പി നേടി. തൃണമൂൽ പശ്ചിമബംഗാളിലെ 42 സീറ്റുകളിൽ 34 എണ്ണം നേടി. എ.ഐ.എ.ഡി.എം.കെയാകട്ടെ 37 സീറ്റ് നേടി ലോക്സഭയിലെ ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.