ന്യൂഡൽഹി: ബി.ജെ.പി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം (എൻ.ഡി.എ) തുടർച്ചയായ മൂന്നാം തവണയും അധികാരത്തിലേറുമെന്ന് പ്രവചിച്ച് വിവിധ ഏജൻസികളുടെ തെരഞ്ഞെടുപ്പ് സർവേകൾ. ഇൻഡ്യ സഖ്യം 125 മുതൽ 150 സീറ്റുകളിലേക്ക് ഒതുങ്ങുമെന്നും 400 കടക്കുമെന്ന ബി.ജെ.പിയുടെ അവകാശവാദം സാക്ഷാത്കരിക്കില്ലെന്നും അവസാനഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ ടി.വി ചാനലുകൾ പുറത്തുവിട്ട സർവേകൾ വ്യക്തമാക്കുന്നു.
ഇന്ത്യ ടുഡേ 353-368, ഇന്ത്യ ന്യൂസ് 371, റിപ്പബ്ലിക് ഭാരത് 353 -368, ജൻ കി ബാത്ത് 362-392, ന്യൂസ് എക്സ് 371 എന്നിങ്ങനെയാണ് വിവിധ എക്സിറ്റ് പോളുകളിൽ എൻ.ഡി.എയുടെ സീറ്റുവിഹിതം പ്രവചിക്കുന്നത്. അതേസമയം, എക്സിറ്റ് പോളുകൾ നേരത്തെ തീരുമാനിക്കപ്പെട്ടവയാണെന്നും യഥാർഥ ചിത്രം ജൂൺ നാലിന് തെളിയുമെന്നും ഇൻഡ്യ സഖ്യം പ്രതികരിച്ചു.
കടുത്ത ബി.ജെ.പി അനുകൂല ചാനലായ റിപ്പബ്ലിക്, പി. മാർക്കുമായി ചേർന്ന് നടത്തിയ സർവേയിൽ എൻ.ഡി.എക്ക് 359 സീറ്റാണ് പറയുന്നത്. ഇൻഡ്യക്ക് 154ഉം മറ്റുള്ളവർക്ക് 30 സീറ്റും പ്രവചിക്കുന്നു. അദാനിയുടെ ഉടമസ്ഥതയിലുള്ള എൻ.ഡി.ടി.വി ഇന്ത്യ ഹിന്ദി ചാനലിൽ ജൻകീ ബാത്ത് ഏജൻസി നടത്തിയ സർവേയനുസരിച്ച് 362-392 സീറ്റാണ് എൻ.ഡി.എക്ക് ലഭിക്കുക. 141 മുതൽ 161 വരെ ഇൻഡ്യ സഖ്യത്തിനും 10 മുതൽ 20 വരെ സീറ്റ് മറ്റുള്ളവർക്കും കിട്ടും. ഇന്ത്യ ന്യൂസ്-ഡി ഡൈനാമിക്സ് സർവേയിൽ 371 സീറ്റാണ് എൻ.ഡി.എക്ക്. 125 ഇൻഡ്യക്കും 47 എണ്ണം മറ്റുള്ളവർക്കും പ്രവചിക്കുന്നു.
- ദൈനിക് ഭാസ്കർ
എൻ.ഡി.എ 281-350
ഇൻഡ്യ 145-201
മറ്റുള്ളവർ 33-49
- ഇന്ത്യ ന്യൂസ്
എൻ.ഡി.എ 371
ഇൻഡ്യ 125
മറ്റുള്ളവർ 47
- ജൻ കി ബാത്ത്
എൻ.ഡി.എ 362-392
ഇൻഡ്യ 141-161
മറ്റുള്ളവർ 10-20
- ന്യൂസ് നേഷൻ
എൻ.ഡി.എ 342-378
ഇൻഡ്യ 153-169
മറ്റുള്ളവർ 21-23
- പി.എം.എ.ആർ.ക്യു
എൻ.ഡി.എ 359
ഇൻഡ്യ 154
മറ്റുള്ളവർ 30
- റിപ്പബ്ലിക് ഭാരത്-മാട്രിസ്
എൻ.ഡി.എ 353-368
ഇൻഡ്യ 118-133
മറ്റുള്ളവർ 43-48
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.