അഭിപ്രായസർവേകളെ വിശ്വസിക്കരുത്; കഠിനദ്ധ്വാനത്തിന് ഫലം ഉണ്ടാകും -പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: അഭിപ്രായസർവേകളെ കോൺഗ്രസ് പ്രവർത്തകർ വിശ്വസിക്കരുതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. അ ഭിപ്രായസർവേ ഫലങ്ങൾ നിങ്ങളെ നിരുത്സാഹപ്പെടുത്താൻ വേണ്ടിയാണ്. അതിനാൽ വിശ്വസിക്കരുതെന്നും പ്രിയങ്ക പറഞ്ഞു.

വോട്ടിങ് മെഷീനുകൾ സൂക്ഷിച്ചിട്ടുള്ള സ്ട്രോങ് റൂമുകളിലും വോട്ടെണ്ണൽ കേന്ദ്രങ്ങളിലും ജാഗ്രത പുലർത്തണം. നമ്മുടെ കഠിനദ്ധ്വാനത്തിന് ഫലം ഉണ്ടാകുക തന്നെ ചെയ്യുമെന്നും ശബ്ദ സന്ദേശത്തിൽ പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.

ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ മുന്നണി അധികാരത്തിൽ തുടരുമെന്ന തരത്തിൽ അഭിപ്രായസർവേ ഫലങ്ങൾ പുറത്തുവന്ന സാഹചര്യത്തിലാണ് പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം. ഏഴ് ഘട്ടങ്ങളിലായി നടന്ന ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ ഫലം മെയ് 23നാണ് പുറത്തുവരിക.

Tags:    
News Summary - Exit Polls Priyanka Gandhi -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.