എക്സിറ്റ് പോളുകൾ നിരോധിക്കണമെന്ന് അകാലിദൾ നേതാവ് സുഖ്ബീർ ബാദൽ

ലുധിയാന: പഞ്ചാബ് നിയമസഭാതെരഞ്ഞെടുപ്പിന്‍റെ എക്സിറ്റ് പോൾ ഫലത്തെ വിമർശിച്ച് അകാലിദൾ നേതാവ് സുഖ്ബീർ സിങ്​ ബാദൽ. തെരഞ്ഞെടുപ്പ് ഫലത്തിന് മുമ്പുള്ള എക്സിറ്റ് പോളുകൾ നിരോധിക്കണമെന്നും പണം കിട്ടുന്നതിനനുസരിച്ചാണ് ഇവർ വിജയികളെ നിർണയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അമൃത്സറിൽ നടന്ന ഒരു ചടങ്ങിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു പഞ്ചാബിയും എക്‌സിറ്റ് പോളുകൾ വിശ്വസിക്കുന്നതായി താൻ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.തിങ്കളാഴ്ച പ്രസിദ്ധീകരിച്ച എക്‌സിറ്റ് പോൾ അനുസരിച്ച് പഞ്ചാബിൽ എ.എ.പി അധികാരത്തിലെത്തുമെന്നാണ് പ്രവചിക്കുന്നത്. എന്നാൽ എ.എ.പി പണം എറിഞ്ഞാണ് എക്‌സിറ്റ് പോൾ ഫലത്തിൽ വിജയിയായതെന്ന് സുഖ്ബീർ സിങ്​ ബാദൽ പറഞ്ഞു.

എക്സിറ്റ് പോൾ ഫലം വന്നതിന് പിന്നാലെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന മാർച്ച് 10 വരെ കാത്തിരിക്കാൻ ജനങ്ങളോട് പഞ്ചാബ് മുഖ്യമന്ത്രിയായ ചരൺജിത് സിങ് ചന്നി അഭ്യർത്ഥിച്ചിരുന്നു. എന്നാൽ എക്‌സിറ്റ് പോൾ പ്രവചനങ്ങളിൽ ആഹ്ലാദം പ്രകടിപ്പിച്ച എ.എ.പി മുഖ്യമന്ത്രി സ്ഥാനാർഥി ഭഗവന്ത് മൻ തന്റെ പാർട്ടിക്ക് സംസ്ഥാനത്ത് 80-ലധികം സീറ്റുകൾ കിട്ടുമെന്ന് അഭിപ്രായപ്പെട്ടു.

Tags:    
News Summary - Exit polls should be banned, says Sukhbir Badal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.