ന്യൂഡൽഹി: ഡിസംബർ 31നുള്ളിൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പെർമിറ്റ്, ഡ്രൈവിങ് ലൈസൻസ് എന്നിവ പുതുക്കിയില്ലെങ്കിൽ കാത്തിരിക്കുന്നത് വൻ പിഴ.
കോവിഡിനെ തുടർന്ന് കാലാവധി കഴിഞ്ഞ രേഖകൾ പുതുക്കുന്നതിനുള്ള ഇളവ് കാലാവധി ഫെബ്രുവരി വരെ നീട്ടുന്ന കാര്യത്തിൽ സർക്കാർ ഇതുവരെ തീരുമാനം ഒന്നും എടുത്തിട്ടില്ല. തങ്ങളുടെ നിരവധി വാഹനങ്ങൾ നിരത്തിലിറങ്ങാത്തിനാൽ തന്നെ ഇളവുകൾ നീട്ടണമെന്ന് സർക്കാറിനോട് ആവശ്യപ്പെടാൻ ഒരുങ്ങുകയാണ് ചരക്ക്വാഹന ഉടമകൾ.
'ഉദാഹരണത്തിന് ഞങ്ങളുടെ വാഹനങ്ങൾ സ്കൂൾ ബസുകളായി സർവീസ് നടത്തുകയാണ്. സ്കൂളുകൾ തുറക്കുന്നത് വരെ അവ നിരത്തിലിറങ്ങില്ല. സർക്കാർ ഈ വിഷയങ്ങൾ പരിഗണിച്ച് ഉചിതമായ തീരുമാനം കൈകൊള്ളുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ' - ഒരു സ്കൂൾ ബസ് ഓപറേറ്റർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.