മുംബൈ: വ്യാജ ഫേസ്ബുക്ക് സൗഹൃദത്തിലൂടെ വഞ്ചിക്കപ്പെട്ട 72കാരനായ മുംബൈയിലെ ബാന്ദ്ര സ്വദേശിക്ക് രണ്ടു കോടിയോളം രൂപ നഷ്ടമായി. അഫ്ഗാനിസ്താനിലുള്ള നിക്ഷേപ സംരംഭത്തെക്കുറിച്ചും അതിെൻറ ലാഭവിഹിതത്തെക്കുറിച്ചും പറഞ്ഞാണ് നൈജീരിയൻ തട്ടിപ്പു സംഘം ഇദ്ദേഹത്തെ കബളിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. സംഘത്തിലെ കണ്ണികളായ നിരവധി പേരെ പിന്നീട് അറസ്റ്റ് ചെയ്തു. അന്വേഷണം തുടരുകയാണ്.
മുംബൈ, ഡൽഹി എന്നിവിടങ്ങളിലെ വിവിധ ബാങ്കുകളിലായി 108 വ്യാജ അക്കൗണ്ടുകൾ ഇവർ ഇതിനായി ആരംഭിച്ചതായി സൈബർ പൊലീസ് കണ്ടെത്തി. ഇതിലെ പ്രധാനിയെന്നു കരുതുന്നയാളെ നയാ നഗറിൽനിന്നാണ് പൊലീസ് പിടികൂടിയത്. ഇൗ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ട്. തുടർന്ന് അന്വേഷണം ഡൽഹിയിലേക്ക് നീളുകയും മംഗൾ ബിഷ്ണോയ്, അമിത് അഗർവാൾ, സമീർ മർച്ചൻറ് എന്ന കരൺ ശർമ, ജിതേന്ദ്ര റാത്തോഡ്, പരേഷ് നിസ്ബന്ദ് എന്നിവരെ അറസ്റ്റ് ചെയ്യുകയും ഉണ്ടായി. ഇവരെ ചോദ്യം ചെയ്തതിൽനിന്നാണ് കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചത്.
യു.എസിൽനിന്നുള്ള ഫേസ്ബുക്ക് സുഹൃത്ത് എന്ന വ്യാജേനയാണ് ബാന്ദ്ര സ്വദേശിയെ തട്ടിപ്പുസംഘം സമീപിച്ചത്. വാഗ്ദാനങ്ങൾക്കൊടുവിൽ 1.97 കോടി രൂപ ഇവരുടെ അക്കൗണ്ടുകളിലേക്കായി ഇട്ടുകൊടുക്കുകയും അവിടെനിന്ന് ഉടൻതന്നെ പിൻവലിക്കുകയോ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റുകയോ ചെയ്തതായാണ് പൊലീസിെൻറ കണ്ടത്തൽ. പാൻ കാർഡുകൾ പ്രധാന രേഖയായി ഉപയോഗിച്ചാണ് ബാങ്ക് അക്കൗണ്ടുകൾ ഏറെയും ഉണ്ടാക്കിയത്.
നയാ നഗറിലെ മുഹമ്മദ് ആരിഫ് ശൈഖിെൻറ ഒാഫിസിൽനിന്നും 11 വ്യാജ പാൻ കാർഡുകളും പിടികൂടി. മരവിപ്പിക്കുേമ്പാൾ ഇൗ അക്കൗണ്ടുകളിലായി കോടി രൂപ ബാലൻസുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.