ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പു കാലത്തെ വ്യാജവാർത്ത പ്രചാരണവുമായി ബന്ധപ്പെട്ട രേഖകൾ മുൻ ജീവനക്കാരി നൽകിയ പശ്ചാത്തലത്തിൽ ഫേസ്ബുക്കിെൻറ ഇന്ത്യൻ ഉദ്യോഗസ്ഥരെ പാർലമെൻറ് സമിതി തിങ്കളാഴ്ച ഹാജരാകാൻ വിളിപ്പിച്ചു.
ഡൽഹി വംശീയാതിക്രമവുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങൾ പ്രചരിച്ചതും തടയാൻ ഫലപ്രദമായ നടപടി എടുത്തില്ലെന്നതും ചൂണ്ടിക്കാട്ടി മുൻ ജീവനക്കാരി സോഫി സാങ്ങാണ് ശശി തരൂർ അധ്യക്ഷനായ ഐ.ടി കാര്യ സഭാ സമിതിക്ക് വിശദാംശം നൽകിയത്. അധാർമികമായി ഫേസ്ബുക്ക് പ്രവർത്തിച്ചുവെന്ന് മുൻ ജീവനക്കാരി കുറ്റപ്പെടുത്തുന്നു.
ബ്രിട്ടീഷ് പാർലമെൻറ് മുമ്പാകെ കഴിഞ്ഞ മാസം സോഫി സാങ് ഹാജരായിരുന്നു. ഇന്ത്യൻ പാർലമെൻറ് സമിതിക്ക് മുമ്പാകെ ഹാജരാകാൻ സന്നദ്ധത അറിയിക്കുകയുംചെയ്തു. ഡൽഹിയിലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ദുഃസ്വാധീനം ചെലുത്താനും വിദ്വേഷപ്രചാരണം നടത്താനും രാഷ്ട്രീയ ശൃംഖല വ്യാജ അക്കൗണ്ടിലൂടെ പ്രവർത്തിച്ചുവെന്ന് സോഫി സാങ് വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.