ഒരു മാസത്തിനിടെ മൂന്നു കോടി പോസ്​റ്റുകൾ നീക്കി​ ഫേസ്​ബുക്ക്​; ഇൻസ്​റ്റഗ്രാം നീക്കിയത്​ 20 ലക്ഷം: കാരണമിതാണ്​

ന്യൂഡൽഹി: ഒരു മാസത്തിനിടെ വിദ്വേഷകരമായ ഉള്ളടക്കം​ ക​ണ്ടെത്തിയ മൂന്നു കോടി പോസ്​റ്റുകൾ നീക്കിയതായി ഫേസ്​ബുക് കേന്ദ്ര സർക്കാറിനെ അറിയിച്ചു​. ഇന്ത്യയുടെ പുതിയ വിവര സാ​ങ്കേതികവിദ്യ നിയമത്തി​‍െൻറ ഭാഗമായി സർക്കാറിന്​ സമർപ്പിച്ച റിപ്പോർട്ടിലാണ്​ ഇക്കാര്യം വ്യക്​തമാക്കിയത്​.​ മേയ്​ 15നും ജൂൺ 15നും ഇടയിൽ 10 വിഭാഗങ്ങളിലായി​ നിയമാവലി ലംഘിച്ച പോസ്​റ്റുകൾക്കെതിരെയാണ്​ ഫേസ്​ബുക്​​ നടപടിയെടുത്തത്​.

ഒമ്പത്​ വിഭാഗങ്ങളിലായി 20 ലക്ഷം പോസ്​റ്റുകൾ നീക്കിയതായി ഇൻസ്​റ്റഗ്രാമും അറിയിച്ചു. അക്കൗണ്ട്​ ഉടമകൾക്ക്​ മുന്നറിയിപ്പ്​ നൽകിയാണ്​ മിനിമം നിലവാരം പുലർത്താത്ത ഫോ​ട്ടോ​​, വിഡിയോ, കമൻറ്​ എന്നിവ നീക്കം ചെയ്​തത്​.​ ഈ വർഷം ഏപ്രിലിൽ ഗൂഗ്​ൾ, യുട്യൂബ്​ പ്ലാറ്റ്​ഫോമുകളിലായി ഇന്ത്യയിൽ നിന്ന്​ 27,762 പരാതികൾ ലഭിച്ചതായി ഗൂഗ്​ൾ അറിയിച്ചു. പ്രാദേശിക നിയമങ്ങളും വ്യക്​തിപരമായ അവകാശങ്ങളും ലംഘിച്ചുവെന്ന്​​ പരാതി ഉയർന്ന 59,350 പോസ്​റ്റുകളും ഗൂഗ്​ൾ നീക്കിയിട്ടുണ്ട്​. 54,235 പോസ്​റ്റുകൾക്കെതിരെയാണ്​ 'കൂ' നടപടിയെടുത്ത്​​. ജൂണിൽ 5,502 പോസ്​റ്റുകൾക്കെതിരെ പരാതി ലഭിച്ചതായി കൂ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്​തമാക്കുന്നു.

50 ലക്ഷം ഉപയോക്​താക്കളുള്ള സമൂഹ മാധ്യമ പ്ലാറ്റ്​ഫോമുകൾ മാസന്തോറും സർക്കാറിന്​ റിപ്പോർട്ട്​ സമർപ്പിക്കണമെന്നാണ്​ പുതിയ ഐ.ടി ചട്ടത്തിലെ പ്രധാന നിബന്ധന. അതോടൊപ്പം പരാതി പരിഹാരത്തിന്​ ഇന്ത്യയിൽ പ്രത്യേക ഓഫിസറെ നിയമിക്കണമെന്നും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഫേസ്​ബുക്​ ഉ​ൾപ്പെടെ സമൂഹ മാധ്യമങ്ങൾ ഇതിന്​ വിസമ്മതിച്ചതോടെ മൂന്നാം കക്ഷി പങ്കുവെക്കുന്ന പോസ്​റ്റുകളുടെ നിയമപരമായ ബാധ്യതയിൽ നിന്ന്​​ സംരക്ഷണം നൽകുന്ന നിയമപരിരക്ഷ സർക്കാർ പിൻവലിച്ചു. ഇതോടെ​ പുതിയ ഐ.ടി ചട്ടങ്ങളോട്​ സഹകരിക്കാൻ സമൂഹ മാധ്യമങ്ങൾ നിർബന്ധിതരാവുകയായിരുന്നു. ആഗോള ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ പ്രധാന വിപണിയാണ്​ ഇന്ത്യ.

അതേസമയം, ഇന്ത്യയുടെ പുതിയ ഐ.ടി നിയമം സുതാര്യതയിലേക്കുള്ള വലിയ കാൽവെപ്പാണെന്ന്​ ഐ.ടി വകുപ്പ്​ മന്ത്രി​ രവിശങ്കർ പ്രസാദ്​ പറഞ്ഞു. ഉപഭോക്​താക്കളുടെ പരാതി പരിഹാരവുമായി ബന്ധപ്പെട്ട്​ മാസന്തോറും റിപ്പോർട്ട്​ സമർപ്പിക്കണ​െമന്ന നിയമം പാലിച്ച സമൂഹ മാധ്യമങ്ങളുടെ നടപടി ഏറെ പ്രാധാന്യത്തോടെയാണ്​ സർക്കാർ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    
News Summary - Facebook says it has removed 30 million posts in a month

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.