മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് സമയത്തും സർക്കാർ രൂപവത്കരണ ചർച്ചക ൾ നടക്കുമ്പോഴും ഉദ്ധവ് താക്കറെ, എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ, ശിവസേന നേതാവ് സഞ്ജ യ് റാവുത്ത് എന്നിവരുടെ ഫോൺ ദേവേന്ദ്ര ഫഡ്നാവിസിെൻറ നേതൃത്വത്തിലുള്ള മുൻ ബി.ജെ.പി സർക്കാർ ചോർത്തിയതായി ആരോപണം. ശിവസേന സഖ്യ മഹാ വികാസ് അഗാഡി സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു.
കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങാണ് ആരോപണവുമായി ആദ്യം രംഗത്തെത്തിയത്. ഫോൺ ചോർത്താനുള്ള സോഫ്റ്റ്വേർ ഉദ്യോഗസ്ഥർ ഇസ്രാേലിൽ ചെന്ന് വാങ്ങിയതായും ദിഗ്വിജയ് സിങ് ആരോപിച്ചിരുന്നു.
തെരഞ്ഞെടുപ്പ് സമയത്ത് തെൻറ ഫോൺ ചോർത്തുന്നതായി ഒരു മുതിർന്ന ബി.ജെ.പി നേതാവ് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് സഞ്ജയ് റാവുത്തും പ്രതികരിച്ചു. എന്നാൽ, തനിക്ക് മറച്ചുവെക്കാനൊന്നുമില്ലെന്നും ആർക്കും തെൻറ സംഭാഷണങ്ങൾ കേൾക്കാമെന്നും അദ്ദേഹം പറഞ്ഞു. ആരോപണത്തിൽ കഴമ്പില്ലെന്നും ഫോൺ ചോർത്തൽ മഹാരാഷ്ട്രയുടെ സംസ്കാരത്തിലില്ലെന്നും മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.