ധാർമികതയെ കുറിച്ച് പറയാൻ ഉദ്ധവിന് അർഹതയില്ല; ഇത് ജനാധിപത്യത്തിന്റെ വിജയം- സുപ്രീംകോടതി വിധിയിൽ ദേവേന്ദ്ര ഫഡ്നാവിസ്

മുംബൈ: മഹാ വികാസ് അഘാഡി സർക്കാരിനെ പുനഃസ്ഥാപിക്കാൻ കഴിയില്ലെന്ന സുപ്രീംകോടതി വിധിയിൽ സംതൃപ്തനാണെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേ​ന്ദ്ര ഫഡ്നാവിസ്. ഇത് ജനാധിപത്യത്തിന്റെയും ജനാധിപത്യ നടപടികളുടെയും വിജയമാണെന്നും ഫഡ്നാവിസ് പ്രതികരിച്ചു.

ശിവസേനയും ബി.ജെ.പിയും നേതൃത്വം നൽകുന്ന സർക്കാർ നിയമപരവും ഭരണഘടന പരവുമാണെന്നാണ് സുപ്രീംകോടതിയുടെ വിധിയെന്നും ഫഡ്നാവിസ് ചൂണ്ടിക്കാട്ടി. ഇന്ന് മഹാ വികാസ് അഘാഡിയുടെ ഗൂഢാലോചന പൊളിഞ്ഞിരിക്കുന്നു. മഹാരാഷ്ട്ര സർക്കാർ പൂർണമായും നിയമപരമാണെന്നതിൽ ഇപ്പോൾ ആർക്കും സംശയമുണ്ടാകില്ല​.​''-ഫഡ്നാവിസ് കൂട്ടിച്ചേർത്തു.

വിധിക്കു പിന്നാലെ ധാർമികതയുണ്ടെങ്കിൽ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും രാജിവെക്കണമെന്ന് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഫഡ്നാവിസ്.

നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയോടൊപ്പം സഖ്യമുണ്ടാക്കുകയും പിന്നീട് മുഖ്യമന്ത്രിസ്ഥാാനത്തിനായി കോൺഗ്രസിനോടും എൻ.സി.പിയോടും കൂട്ടുകൂടുകയും ചെയ്ത ഉദ്ധവ് താക്കറെക്ക് ധാർമികതയെ കുറിച്ച് പറയാൻ ഒരർഹതയുമില്ലെന്നും ഫഡ്നാവിസ് മറുപടി നൽകി.

Tags:    
News Summary - Fadnavis' jibe on Uddhav Thackeray's morality plea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.