മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിനുള്ള പ്രതിസന്ധി തുടരുന്നതിനിടെ മന്ത്രിസ്ഥാനങ്ങൾ തുല്യമായി പങ്കു വെക്കാമെന്ന് അറിയിച്ച് ബി.ജെ.പി. ശിവസേന പ്രസിഡൻറ് ഉദ്ധവ് താക്കറയെ ഇക്കാര്യം മഹാരാഷ്ട്ര മുഖ്യമന്ത്രി ദ േവേന്ദ്ര ഫഡ്നാവിസ് അറിയിച്ചുവെന്നാണ് വിവരം.
അതേസമയം, ബി.ജെ.പിയുടെ പുതിയ വാഗ്ദാനത്തോടെ ശിവസേന നിലപാട് മയപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ട്. മഹാരാഷ്ട്രയിലെ മന്ത്രിപദത്തിന് പുറമേ കേന്ദ്രസർക്കാറിൽ കാബിനറ്റ് മന്ത്രിപദവും സഹമന്ത്രി സ്ഥാനവും ശിവസേന ആവശ്യപ്പെടുമെന്നാണ് വാർത്തകൾ.
ഇക്കാര്യം അറിയിച്ച് ഫഡ്നാവിസ് ഉദ്ധവ് താക്കറയെ വസതിയിൽ സന്ദർശിച്ചുവെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നിട്ട് ഒമ്പത് ദിവസം കഴിഞ്ഞിട്ടും മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ സാധിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.