മുംബൈ: മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബി.ജെ.പി േനതാവ് ഫട്നാവിസിന് വിശ്വാസ വോട്ട െടുപ്പിൽ ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്നും അദ്ദേഹം രാജി വെക്കണമെന്നും എൻ.സി.പി നേതാവ് നവാബ് മാലിക്. എൻ.സി.പി അധ്യക്ഷൻ ശരദ് പവാറിെൻറ വസതിക്ക് മുന്നിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയുടെ മുഴുവൻ എം.എൽ.എമാരുടെ പിന്തുണയും തങ്ങൾക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘‘അജിത്ത് പവാർ ഒരു തെറ്റു ചെയ്തു. അത് അദ്ദേഹത്തിന് മനസ്സിലാക്കി കൊടുക്കാനുള്ള ശ്രമങ്ങൾ ഇന്നലെ മുതൽ നടക്കുന്നുണ്ട്. എന്നാൽ അദ്ദേഹം ഇതുവരെ സൂചനകളൊന്നും നൽകിയിട്ടില്ല. അദ്ദേഹം തെറ്റു തിരിച്ചറിഞ്ഞാൽ നന്നാവും.’’ നവാബ് മാലിക് പറഞ്ഞു.
മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ഏകദേശം ഒരു മാസക്കാലത്തോളം നീണ്ടു നിന്ന അനിശ്ചിതത്വത്തിനൊടുവിൽ ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫട്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. ഏവരേയും ഞെട്ടിച്ചുകൊണ്ട് എൻ.സി.പി നേതാവ് അജിത്ത് പവാറിെൻറ പിന്തുണയോടെയായിരുന്നു നടപടി. അജിത്ത് പവാർ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.