പരാജയപ്പെട്ട പൊളിറ്റിക്കൽ സ്റ്റാർട്ട് അപ്പ്: ആപിനെ പരിഹസിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ

പട്ന: ആം ആദ്മി പാർട്ടിയെ വീണ്ടും രൂക്ഷമായി വിമർശിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. പരാജയപ്പെട്ട 'പൊളിറ്റിക്കൽ സ്റ്റാർട്ടപ്പ്' ആണ് ആംആദ്മി പാർട്ടിയെന്ന് ഹിമന്ദ ബിശ്വ ശർമ പരിഹസിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെജ്‌രിവാളും എ.എ.പിയുടെ നേതാക്കളും ഗുജറാത്തിൽ പ്രചാരണം തുടരുന്നതിനിടെയാണ് മുഖ്യ മന്ത്രിയുടെ വിവാദ പ്രസ്ഥാവന. ഇവരുടെ സ്റ്റാർട്ട് അപ്പ് പരാജയപ്പെട്ടു.10 വർഷത്തിന് ശേഷവും അവർ പുരോഗമിച്ചിട്ടില്ല. ഇപ്പോഴും ഭൂതകാലത്തിന്റെ തടവുകാരാണവർ -ശർമ്മ പറഞ്ഞു.

ബിജെപിയും ആം ആദ്മി പാർട്ടിയും തമ്മിലുള്ള തർക്കം അനുദിനം വർധിച്ചുവരികയാണ്. ആപ് ഗുജറാത്തിൽ ഭരണകക്ഷിക്ക് പ്രധാന വെല്ലുവിളിയായി മാറിയിരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ഹിമാചൽ പ്രദേശിലും എ.എ.പി വിപുലമായ പ്രചാരണം നടത്തിയിരുന്നു.

വിദ്യാഭ്യാസവും ആരോഗ്യപരിപാലനവും തുടങ്ങി ജനങ്ങളെ ബാധക്കുന്ന വിഷയങ്ങൾ എ.എ.പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്. എന്നാൽ, വാഗ്‌ദാനം ചെയ്‌ത കാര്യങ്ങൾ നടപ്പാക്കാൻ പാർട്ടിക്ക്‌ കഴിഞ്ഞില്ലെന്ന്‌ ബി.ജെ.പി ആരോപിച്ചു.

കോൺഗ്രസിനെതിരെ അസം മുഖ്യമന്ത്രി നടത്തിയ ചില പ്രസ്താവനകളും വിവാദമായിരുന്നു. 

Tags:    
News Summary - Failed political start-up': Assam CM Himanta Sarma's fresh jibe on AAP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.