ശ്രീനഗർ: ജമ്മു-കശ്മീരിൽ മുൻ െഎ.എ.എസ് ഒാഫിസർ ഷാ ഫൈസലിെൻറ പുതിയ പാ ർട്ടി പിറന്നു. ‘ജമ്മു-കശ്മീർ പീപ്ൾസ് മൂവ്മെൻറ്’ (ജെ.കെ.പി.എം) എന്നു പേരിട്ട പാർട്ടിയുടെ പ്രഖ്യാപനം ശ്രീനഗറിലെ രാജ്ബാഗിൽ നടന്നു. കശ്മീർ താഴ്വരയിലെ യുവജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന പാർട്ടിയായിരിക്കുമിതെന്ന് ഷാ ഫൈനൽ പറഞ്ഞു.
കശ്മീർ പ്രശ്നത്തിന് ജനങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ പരിഹാരം കണ്ടെത്തുക, കശ്മീരിനെ മതത്തിെൻറ പേരിൽ വേർതിരിക്കുന്നവർക്കെതിരെ പോരാടുക, അഴിമതി തുടച്ചുനീക്കുക തുടങ്ങിയവയായിരിക്കും പാർട്ടിയുടെ ലക്ഷ്യങ്ങളെന്ന് പ്രഖ്യാപിച്ച ഷാ ഫൈസൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാനെയുമാണ് താൻ മാതൃകയാക്കുന്നതെന്നും കൂട്ടിച്ചേർത്തു. ജെ.എൻ.യു വിദ്യാർഥി പ്രേക്ഷാഭത്തിലൂടെ ശ്രദ്ധേയയായ ആക്ടിവിസ്റ്റ് ഷഹ്ല റാഷിദും പാർട്ടി പ്രഖ്യാപന സമ്മേളനത്തിൽ സംബന്ധിച്ചു.
കശ്മീരിൽ നിരപരാധികളുടെ കൊലയിലും മുസ്ലിംകളെ പാർശ്വവത്കരിക്കുന്നതിലും പ്രതിഷേധിച്ച് ഷാ ഫൈസൽ കഴിഞ്ഞ ജനുവരിയിലാണ് സിവിൽ സർവിസിൽനിന്ന് രാജിവെച്ചത്. 2009ലെ സിവിൽ സർവിസ് ഒന്നാം റാങ്കുകാരനായ ഷാ ഫൈസൽ ആ നേട്ടം കൈവരിക്കുന്ന ആദ്യ കശ്മീരുകാരനാണ്. കുപ്വാര ജില്ലയിലെ സോഗം-ലോലാബ് സ്വദേശിയാണ് 35കാരനായ ഫൈസൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.