വ്യാജ ആധാർകാർഡ്​ വിവരം വെളിപ്പെടുത്താൻ വിസമ്മതിച്ച്​ യു.​െഎ.ഡി.എ.​െഎ

ന്യൂ​ഡ​ൽ​ഹി: വ്യാ​ജ ആ​ധാ​ർ​കാ​ർ​ഡു​ക​ളെ കു​റി​ച്ചു​ള്ള വി​വ​രം വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്​ ദേ​ശ​സു​ര​ക്ഷ​ക്കെ​തി​രെ​ന്ന്​ യു​ണീ​ക്​ ​െഎ​ഡ​ൻ​റി​ഫി​ക്കേ​ഷ​ൻ അ​തോ​റി​റ്റി ഒാ​ഫ്​ ഇ​ന്ത്യ (യു.​െ​എ.​ഡി.​എ.​െ​എ). ഇ​തു​സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ന്ന​ത്​ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ചെ​യ്യാ​ൻ പ്രേ​ര​ണ​യാ​വു​മെ​ന്ന ന്യാ​യ​വും അ​ധി​കൃ​ത​ർ ഉ​യ​ർ​ത്തി. ആ​ധാ​ർ​കാ​ർ​ഡു​ക​ൾ ന​ൽ​കു​ന്ന​ത്​ യു.​െ​എ.​ഡി.​എ.​െ​എ​യാ​ണ്. 

വി​വ​രാ​വ​കാ​ശ​നി​യ​മ​പ്ര​കാ​രം ന​ൽ​കി​യ അ​പേ​ക്ഷ​ക്കു​ള്ള മ​റു​പ​ടി​യി​ൽ വ്യാ​ജ ആ​ധാ​ർ കാ​ർ​ഡു​ക​ളു​ടെ കാ​ര്യ​ത്തി​ൽ കൈ​ക്കൊ​ണ്ട ന​ട​പ​ടി​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ളും ന​ൽ​കാ​ൻ യു.​െ​എ.​ഡി.​എ.​െ​എ ത​യാ​റാ​യി​ല്ല. 2000ലെ ​െ​എ.​ടി നി​യ​മ​ത്തി​ലെ 70(1) വ​കു​പ്പ്​ പ്ര​കാ​രം യു.​െ​എ.​ഡി.​എ.​െ​എ​യു​ടെ വി​വ​ര​ങ്ങ​ൾ അ​ട​ക്ക​മു​ള്ള​വ സം​ര​ക്ഷ​ണ​സം​വി​ധാ​ന​ത്തി​ൽ​െ​പ​ട്ട​താ​ണെ​ന്നും പ​രാ​തി​ക​ളെ​ക്കു​റി​ച്ച വി​വ​ര​ങ്ങ​ളും അ​തി​ൽ​പെ​ടു​മെ​ന്നും മ​റു​പ​ടി​യി​ൽ പ​റ​യു​ന്നു. അ​തി​നാ​ൽ അ​ത്​ വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്​ ദേ​ശ​സു​ര​ക്ഷ, രാ​ജ്യ​ത്തി​​​െൻറ ത​ന്ത്രം, സാ​മ്പ​ത്തി​ക-​ശാ​സ്​​ത്രീ​യ​താ​ൽ​പ​ര്യ​ങ്ങ​ൾ എ​ന്നി​വ​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചേ​ക്കും. വ്യാ​ജ ആ​ധാ​ർ​കാ​ർ​ഡു​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ വി​വ​രാ​വ​കാ​ശ​നി​യ​മ​ത്തി​ലെ എ​ട്ട്​ (എ) ​വ​കു​പ്പി​ൽ​പെ​ട്ട​താ​യ​തി​നാ​ൽ ത​രാ​ൻ ക​ഴി​യി​ല്ലെ​ന്നും വ്യ​ക്​​ത​മാ​ക്കി. രാ​ജ്യ​ത്തി​​​െൻറ ​െഎ​ക്യ​ത്തെ​യും പ​ര​മാ​ധി​കാ​ര​ത്തെ​യും മ​റ്റു രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ബ​ന്ധ​ത്തെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന വി​ഷ​യ​ങ്ങ​ളി​ൽ വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​ത്​ ത​ട​യു​ന്ന വ​കു​പ്പാ​ണി​ത്.

Tags:    
News Summary - fake aadhar card

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.