ലഖ്നോ: ഉത്തർപ്രദേശിൽ 2000 വ്യാജ മദ്റസകളുണ്ടെന്ന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമമന്ത്രി ലക്ഷ്മിനാരായൺ ചൗധരി. മദ്റസകളുടെ പ്രവർത്തനം സുതാര്യമാക്കാൻ നടപ്പാക്കിയ ഒാൺലൈൻ രജിസ്ട്രേഷനിൽ പങ്കാളികളാവാത്ത സ്ഥാപനങ്ങളെയാണ് വ്യാജമെന്ന് വിശേഷിപ്പിക്കുന്നത്. ഇത്തരം സ്ഥാപനങ്ങൾക്കായി സർക്കാർ പ്രതിവർഷം 100 കോടി രൂപയാണ് ചെലവാക്കുന്നത്.
സംസ്ഥാന മദ്റസ ബോർഡിെൻറ അംഗീകാരമുള്ള 19,213 മദ്റസകളാണുള്ളത്. ഇതിൽ 17,000 എണ്ണം മാത്രമേ രജിസ്റ്റർ ചെയ്തിട്ടുള്ളൂ. ബാക്കിയുള്ളവ കടലാസിൽമാത്രം പ്രവർത്തിക്കുന്നവയാണ്. മദ്റസകളുടെ കീഴിൽ പ്രവർത്തിക്കുന്ന 140 മിനി െഎ.ടി.െഎകളിൽ 20 എണ്ണം രജിസ്റ്റർ ചെയ്തിട്ടില്ല. ശരിയായ വിദ്യാഭ്യാസ സംവിധാനം ഉറപ്പാക്കാനും അധ്യാപകരെയും ജീവനക്കാരെയും ചൂഷണംചെയ്യുന്നത് തടയാനും സ്കോളർഷിപ്പുകൾ വിദ്യാർഥികളുടെ അക്കൗണ്ടിൽതന്നെ നേരിട്ട് എത്തിക്കാനുമാണ് സർക്കാർ ശ്രമം. ഒാൺലൈൻ രജിസ്ട്രേഷൻ വേളയിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു.
ഒരേ അധ്യാപകെൻറ പേര് പല മദ്റസകളുടെ അപേക്ഷകളിൽ കണ്ടെത്താനായി. യഥാർഥ മദ്റസകൾ മാത്രമേ സംസ്ഥാനത്ത് പ്രവർത്തിക്കാൻ അനുവദിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.