മ​ന്ത്രി​യു​ടെ പേ​രി​ൽ 10 ല​ക്ഷം ആ​വ​ശ്യ​പ്പെ​ട്ട് വ്യാ​ജ സ​ന്ദേ​ശം; അ​ന്വേ​ഷ​ണം തു​ട​ങ്ങി

ബം​ഗ​ളൂ​രു: മ​ന്ത്രി​യു​ടെ പേ​രി​ൽ 10 ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ട് ബി.​എം.​ടി.​സി ചീ​ഫ് അ​ക്കൗ​ണ്ട​ന്‍റി​ന് വ്യാ​ജ​സ​ന്ദേ​ശം. സം​ഭ​വ​ത്തി​ൽ സൈ​ബ​ർ ക്രൈം ​പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

മ​ന്ത്രി രാ​മ​ലിം​ഗ റെ​ഡ്ഡി​യു​ടെ ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ന് സ​മാ​ന​മാ​യ മ​റ്റൊ​രു ഐ.​ഡി​യി​ൽ​നി​ന്നാ​ണ് പ​ണം ട്രാ​ൻ​സ്ഫ​ർ ചെ​യ്യാ​നാ​വ​ശ്യ​പ്പെ​ട്ട് സ​ന്ദേ​ശ​മെ​ത്തി​യ​ത്.

ഇ​ങ്ങ​നെ പ​തി​വി​ല്ലാ​ത്ത​തി​നാ​ൽ ചീ​ഫ് അ​ക്കൗ​ണ്ട​ന്‍റ് ഓ​ഫി​സ​ർ അ​ബ്ദു​ൽ ഖു​ദ്ദൂ​സ് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​തോ​ടെ ഇ-​മെ​യി​ൽ വി​ലാ​സം വ്യാ​ജ​മാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യും തു​ട​ർ​ന്ന് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു.

സ​ന്ദേ​ശ​ത്തി​ലു​ള്ള ബാ​ങ്ക് അ​ക്കൗ​ണ്ട് ന​മ്പ​ർ വ്യാ​ജ​രേ​ഖ​ക​ൾ ന​ൽ​കി സം​ഘ​ടി​പ്പി​ച്ച​താ​ണെ​ന്ന് പൊ​ലീ​സ് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. എ​വി​ടെ നി​ന്നാ​ണ് ഇ-​മെ​യി​ൽ വ​ന്ന​തെ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ൾ പൊ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ഐ.​ടി നി​യ​മ​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് ഇ-​മെ​യി​ൽ സ​ന്ദേ​ശ​മ​യ​ച്ച​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​തെ​ന്ന് സൈ​ബ​ർ ക്രൈം ​പൊ​ലീ​സ് അ​റി​യി​ച്ചു.

Tags:    
News Summary - Fake message demanding 10 lakhs in the name of minister- The search has begun

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.