34 കോടി തട്ടിയ വ്യാജ ആത്മീയ ഗുരു എട്ടു വർഷത്തിനുശേഷം പിടിയിൽ

ഹൈദരാബാദ്: ആത്മീയ ഗുരുവെന്ന് സ്വയം വിശേഷിപ്പിച്ച് ആളുകളെ കബളിപ്പിച്ച് 34.34 കോടി തട്ടിയയാൾ എട്ടു വർഷത്തിനുശേഷം പിടിയിൽ. കൊത്തപേട്ട് ആർ.കെ പുരം സ്വദേശിയായ മദ്ദുരു ഉമാ ശങ്കർ എന്നയാളാണ് അറസ്റ്റിലായത്.

സാമൂഹിക പ്രവർത്തനത്തിനും രാത്രി താമസത്തിന് ഷെൽട്ടറുകൾ നിർമിക്കാനുമെന്ന വ്യാജേനെയാണ് ഇയാൾ പണം സ്വരൂപിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ മൂന്നു കേസുകളാണ് ഇയാൾക്കെതിരെയുള്ളത്.

അശരണർക്ക് രാത്രി തങ്ങാൻ ഷെൽട്ടറുകൾ നിർമ്മിക്കും, ഗോശാലകളും വൃദ്ധസദനങ്ങളും സ്ഥാപിക്കും, കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കും, ആളുകളെ ആത്മീയമായി ഉയർത്തുമെന്നുമെല്ലാം പറഞ്ഞ് 2006 മുതലാണ് ഉമാ ശങ്കർ പണം സമാഹരിച്ചത്.

2009 മുതൽ തന്നെ പണം നൽകിയ ചിലർ സംശയമുന്നയിച്ച് രംഗത്തെത്തിയിരുന്നു. പണം ഇയാൾ സ്വന്തം കാര്യത്തിന് ഉപയോഗിക്കുന്നുെവന്നായിരുന്നു ആരോപണം. എന്നാൽ, 2015ലാണ് ഇതേക്കുറിച്ച് പരാതികൾ പൊലീസിന് ലഭിക്കുന്നത്. 2015 ഡിസംബറിൽ കേസുകൾ തെലങ്കാന സി.ഐ.ഡിക്ക് കൈമാറുകയായിരുന്നു.

Tags:    
News Summary - fake spiritual guru arrested for Rs 34-cr fraud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.