ഛത്തിസ്ഗഢ്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പാക് അനുകൂല മുദ്രാവാക്യം വിളിക്കുന്ന വ്യാജ വിഡിയോ നിർമിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് ഛത്തിസ്ഗഢ് പൊലീസ് കേസെടുത്തു.
കോൺഗ്രസ് ലീഗൽ സെൽ അംഗം അങ്കിത് കുമാർ മിശ്രയുടെ പരാതിയിലാണ് കേസ്. മധ്യപ്രദേശ് സ്വദേശിയായ സത്യപ്രകാശ് തിവാരിക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
യാത്രയിൽ പാക് അനുകൂല മുദ്രാവാക്യം വിളിക്കുന്ന വ്യാജ വിഡിയോ നിർമിച്ച് കഴിഞ്ഞ വെള്ളിയാഴ്ച തിവാരി ട്വിറ്ററിൽ പ്രചരിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.