ന്യൂഡല്‍ഹി: പാകിസ്താനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട ഇന്ത്യക്കാരന്‍ കുല്‍ഭൂഷണ്‍ യാദവിനെ വിട്ടയക്കണമെന്നാവശ്യപ്പെടുന്ന പ്രസ്താവന തയ്യാറാക്കുന്നതിന് കോണ്‍ഗ്രസ് എം.പി ശശി തരൂരിന്‍റെ സഹായം തേടിയെന്ന വാര്‍ത്ത വെറും കെട്ടുകഥയാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. തെറ്റായ വാർത്ത കെട്ടിച്ചമച്ച് മാധ്യമങ്ങൾക്ക് നൽകുകയായിരുന്നു സുഷമ പറഞ്ഞു.
തന്‍റെ മന്ത്രാലയത്തില്‍ കഴിവും പ്രാഗത്ഭ്യവുമുള്ളവർക്ക് ഒരു കുറവുമില്ല. വളരെയധികം കാര്യക്ഷമതയുള്ള ധാരാളം സെക്രട്ടറിമാർ തന്നെ സഹായിക്കാനുണ്ടെന്ന് സുഷമ നേരത്തേ ട്വീറ്റ് ചെയ്തിരുന്നു.
ലോക്സഭയിൽ കുൽഭൂഷൺ വിഷയത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയ ശശി തരൂരിനോട് ഇന്ത്യയുടെ പ്രതികരണം പ്രമേയമായി തയാറാക്കാൻ സുഷമ ആവശ്യപ്പെടുകയായിരുന്നുവെന്നും കോൺഗ്രസ് നേതാവ് മല്ലികാർജ്ജുന ഖാർഗെയുടെ അനുവാദം വാങ്ങി ശശി തരൂർ പ്രമേയം തയാറാക്കാമെന്ന് ഉറപ്പു നൽകിയെന്നുമാണ് മാധ്യമങ്ങളിൽ വന്ന വാർത്ത. കുൽഭൂഷണനെതിരായ പാക് നടപടി ഇന്ത്യയിലെ എല്ലാവരെയും ബാധിക്കുന്ന കാര്യമാണെന്നും ഇത്തരമൊരു ദൗത്യം തന്നെ ഏൽപ്പിച്ചതിൽ സന്തോഷമണ്ടെന്നും ശശിതരൂർ പറഞ്ഞിരുന്നു. എന്നാൽ ഇതെല്ലാം നിഷേധിച്ചുകൊണ്ടാണ് സുഷമയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.