ലഖിംപൂർഖേരി: പെൺകുട്ടികളുടെ മൃതദേഹം ഇന്ന് സംസ്കരിക്കുമെന്ന് കുടുംബാംഗങ്ങൾ

ന്യൂഡൽഹി: ലഖിംപൂർഖേരിയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടികളുടെ മൃതദേഹം സംസ്കരിക്കുന്നതിന് അനുമതി നൽകി കുടുംബാംഗങ്ങൾ. നേരത്തെ മൃതദേഹം സംസ്കരിക്കാതെ കുടുംബാംഗങ്ങൾ പ്രതിഷേധത്തിലായിരുന്നു. അതിവേഗ വിചാരണ ഉറപ്പാക്കുമെന്നും ധനസഹായം നൽകുമെന്നും അറിയിച്ചതോടെയാണ് പെൺകുട്ടികളുടെ ബന്ധുക്കൾ അയഞ്ഞത്.

സഹോദരിമാരിൽ മൂത്ത പെൺകുട്ടിയുടെ പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ ആക്രമണത്തിന്റെ ക്രൂരത വ്യക്തമാക്കുന്ന വിവരങ്ങൾ പുറത്തുവന്നു. മൂന്ന് ഗുരുതര പരിക്കുകളാണ് പെൺകുട്ടിയുടെ ശരീരത്തിൽ ഉണ്ടായിരുന്നത്. രണ്ട് കൈകൾക്കും കണ്ണിനും പരിക്കേറ്റിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് ഏതാനും പേർ ചേർന്ന് തട്ടിക്കൊണ്ടുപോയ പെൺകുട്ടികളെയാണ് സന്ധ്യയോടെ വയലരികിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയത്. നിഖാസൻ ഗ്രാമത്തിലെ പൂനം (15), മനീഷ (17) എന്നീ പെൺകുട്ടികളാണ് മരിച്ചത്. പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.

Tags:    
News Summary - Family agrees to perform last rites as officials assure financial help

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.