മുങ്ങൽ വിദഗ്‌ദ്ധർ തിരച്ചിൽ നടത്തുന്നു 

കുടുംബ വഴക്ക് : യു.പിയിൽ യുവാവ് ഗർഭിണിയായ ഭാര്യയ്ക്കൊപ്പം കാർ ഗംഗ നദിയിലേക്ക് ഇടിച്ചിറക്കി

ഉത്തർപ്രദേശ് : ഉത്തർ പ്രദേശിലെ അംരോഹ ജില്ലയിൽ കുടുംബവഴക്കിന്റെ പേരിൽ യുവാവ് ഗർഭിണിയായ ഭാര്യക്കൊപ്പം കാർ ഗംഗ നദിയിലേക്ക് ഇടിച്ചിറക്കി. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. സംഭവത്തിൽ 23 വയസ്സുകാരനായ ഷാൻ ഇ അലാമിന്റെ മൃതദേഹം കണ്ടെത്തി. യുവതിക്കായി മുങ്ങൽ വിദഗ്‌ദ്ധരുടെ നേതൃത്വത്തിൽ തിരച്ചിൽ നടക്കുകയാണെന്നും ഇവർ സഞ്ചരിച്ച കാർ കണ്ടെത്തിയതായും പോലീസ് അറിയിച്ചു.

വെള്ളിയാഴ്ച പിതാവിനോടും സഹോദരിയോടും കലഹിച്ച ഷാൻ വീട് വിട്ട് ഇറങ്ങാൻ ഒരുങ്ങുമ്പോൾ പിതാവും സഹോദരിയും തടയുകയായിരുന്നു. ഇതിൽ പ്രകോപിതനായ ഷാൻ ഇവരെ കാർ ഉപയോഗിച്ച്‌ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഷാനിന്റെ പിതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനിടയിൽ തന്റെ ഗർഭിണിയായ ഭാര്യയെ കാറിൽ കൂട്ടി കടന്നു കളഞ്ഞ ഷാൻ കാർ ഗംഗ നദിയിലേക്ക് ഇടിച്ചിറക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു

Tags:    
News Summary - Family Feud : Car plunges into river Ganges with pregnant wife in UP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.