നീട്ടിവളർത്തിയ തലമുടിയാണ് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിയുടെ ഐഡന്റിറ്റി. ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ചതു മുതൽ ധോണിയുടെ മുടിയും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. പാകിസ്താൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫ് വരെ ധോണിയുടെ മുടിയെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. എന്നാൽ, ക്രിക്കറ്റ് ലോകത്തെ ചർച്ചയായ തന്റെ മുടി ഇടക്കാലത്ത് ധോണി വെട്ടിയിരുന്നു.
2007ലെ ഐ.സി.സി ലോകകപ്പ് വിജയത്തിന് പിന്നാലെയായിരുന്നു ധോണി മുടി മുറച്ചത്. പിന്നീട് 2011ൽ ലോകകപ്പ് നേടിയതിന് പിന്നാലെ തല മൊട്ടയടിക്കുകയും ചെയ്തു ധോണി. എന്നാൽ, ഇപ്പോൾ വീണ്ടും മുടി നീട്ടി വളർത്തുകയാണ് മുൻ ഇന്ത്യൻ നായകൻ. ഇതിനിടെ ഇടക്കാലത്ത് മുടിവെട്ടിയതിന്റെ രഹസ്യം ധോണി ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തുകയും ചെയ്തു.
ഈ ഹെയർസ്റ്റൈൽ ഇതുപോലെ പരിപാലിക്കാൻ തനിക്ക് ഒരു മണിക്കൂർ 10 മിനിറ്റ് സമയം വേണ്ടി വരും. മുമ്പ് ഹെയർ സ്റ്റലിനായി തനിക്ക് 20 മിനിറ്റ് മാത്രം ചെലവഴിച്ചാൽ മതിയാകും. പക്ഷേ ആരാധകർക്ക് വേണ്ടിയാണ് താൻ വീണ്ടും മുടി നീട്ടിവളർത്തുന്നതെന്നും ധോണി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.