ന്യൂഡൽഹി: വിമാനങ്ങളിലേതുപോലെ തിരക്കില്ലാത്ത സമയങ്ങളിൽ വില കുറച്ച് ടിക്കറ്റ് നൽകാൻ റെയിൽവേയും. ജനശതാബ്ദി, രാജധാനി, തുരന്തോ എന്നീ പ്രീമിയം ട്രെയിനുകളിലാണ് ഇത് നടപ്പാക്കുക. പുതിയ തീരുമാനം നടപ്പാവുന്നതോടെ തിരക്ക് കുറഞ്ഞ സമയങ്ങളിലും ടിക്കറ്റ് ബുക്കിങ് പൂർണമാകാത്ത അവസരങ്ങളിലും കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭിക്കുമെന്ന് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു.
ഇൗ മൂന്ന് പ്രീമിയം ട്രെയിനുകളിലും 2016 മുതൽ 10 ശതമാനം ടിക്കറ്റുകൾ വിറ്റുകഴിഞ്ഞാൽ വില 10 ശതമാനം ഉയരുന്ന സ്ഥിതിയാണ് നിലവിലിരുന്നത്. എന്നാൽ, പോക്കറ്റ് കാലിയാക്കുന്ന നടപടിയിൽ യാത്രക്കാർ അസന്തുഷ്ടരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.