കർഷക പ്രക്ഷോഭം: ഒൗദ്യോഗിക പേജ്​ അടച്ചുപൂട്ടി ഫേസ്​ബുക്ക്; ​വ്യാപക പ്രതിഷേധം

കേന്ദ്രത്തി​െൻറ കാർഷിക നിയമങ്ങൾക്കെതിരായ കർഷകരുടെ പ്രതിഷേധത്തെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവക്കുന്ന ഒൗദ്യോഗിക പേജായ കിസാൻ ഏക്താ മോർച്ചയുടെ അകൗണ്ട് ഞായറാഴ്​ച ഫേസ്ബുക്ക് അടച്ചുപൂട്ടി.'ആളുകൾ ശബ്​ദമുയർത്തുമ്പോൾ ഇതാണ്​ അവർ ചെയ്യുന്നത്​'-കിസാൻ ഏക്താ മോർച്ച ഇതുസംബന്ധിച്ച്​ ട്വിറ്ററിൽ പറഞ്ഞു. 'അവർക്ക് പ്രത്യയശാസ്ത്രപരമായി ഞങ്ങളെ തോൽപ്പിക്കാൻ കഴിയാത്തപ്പോൾ ഇതാണ്​ ഒരേയൊരു മാർഗം. തങ്ങളുടെ കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾക്ക്​ എതിരായതിനാലാണ് പേജ്​ ബ്ലോക്​ ചെയ്യുന്നതെന്നാണ്​ ഫേസ്​ബുക്കി​െൻറ അറിയിപ്പിൽ പറയുന്നത്​. ഇതുസംബന്ധിച്ച സ്​ക്രീൻ ഷോട്ടും മോർച്ച ട്വ​ിറ്ററിൽ നൽകിയിട്ടുണ്ട്​.


ബിജെ.പിയോടുള്ള ഫേസ്ബുക്കി​െൻറ പക്ഷപാതത്തെക്കുറിച്ച് രാജ്യത്ത്​ ചോദ്യങ്ങൾ ഉയർന്നുവരുന്ന സമയത്താണ് പുതിയ നടപടി എന്നതും ശ്രദ്ധേയമാണ്​. രാഷ്ട്രീയവും ബിസിനസ്സ് പരിഗണനയും ജീവനക്കാരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയും കാരണം ഫേസ്ബുക്ക് ബജ്​റംഗ്​ദളിനെ ഇനിയും വിലക്കിയിട്ടില്ലെന്ന് ഡിസംബർ 14ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്​തിരുന്നു. ബജ്​റംഗ്​ദളിന് പുറമെ മറ്റ് രണ്ട് വലതുപക്ഷ ഗ്രൂപ്പുകളായ സനാതൻ സൻസ്ഥയെയും ശ്രീരാമ സേനയെയും വിലക്കുന്നതിനുള്ള നിർദേശം വന്നിട്ടും ഫേസ്​ബുക്ക്​ നടപ്പാക്കിയിരുന്നില്ല.

രാഷ്ട്രീയ സ്വയംസേവക സംഘവുമായി ബന്ധപ്പെട്ട വലതുപക്ഷ സംഘടനകളുടെ ഭാഗമാണ്​ ബജ്​റംഗ്​ദൾ. ഫേസ്ബുക്ക് ഇന്ത്യയുടെ പബ്ലിക് പോളിസി ഡയറക്ടർ അംഖി ദാസ് വിപണിയിൽ തിരിച്ചടി ഉണ്ടാകുമെന്ന്​ പറഞ്ഞ്​ ബിജെപി നേതാക്കളുടെ വിദ്വേഷകരമായ പോസ്​റ്റുകൾ നീക്കം ചെയ്യാൻ അനുവദിച്ചില്ലെന്ന്​ ഓഗസ്​റ്റിൽ വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട്​ ചെയ്​തിരുന്നു. ഒക്ടോബർ 27 ന്​ അംഖി ദാസ് ഫേസ്​ബുക്കിൽ നിന്ന്​ രാജിവച്ചു. ഫേസ്ബുക്ക് ബിജെപിയെ അനുകൂലിക്കുന്നതായുള്ള മറ്റ് നിരവധി റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. 2019 ജനുവരിയിൽ ബിജെപിയെ എതിർത്തതി​െൻറ പേരിൽ 14 പേജുകൾ ഫേസ്ബുക്ക് നീക്കംചെയ്​തിരുന്നു

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.