കർഷക പ്രക്ഷോഭം: ഒൗദ്യോഗിക പേജ് അടച്ചുപൂട്ടി ഫേസ്ബുക്ക്; വ്യാപക പ്രതിഷേധം
text_fieldsകേന്ദ്രത്തിെൻറ കാർഷിക നിയമങ്ങൾക്കെതിരായ കർഷകരുടെ പ്രതിഷേധത്തെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവക്കുന്ന ഒൗദ്യോഗിക പേജായ കിസാൻ ഏക്താ മോർച്ചയുടെ അകൗണ്ട് ഞായറാഴ്ച ഫേസ്ബുക്ക് അടച്ചുപൂട്ടി.'ആളുകൾ ശബ്ദമുയർത്തുമ്പോൾ ഇതാണ് അവർ ചെയ്യുന്നത്'-കിസാൻ ഏക്താ മോർച്ച ഇതുസംബന്ധിച്ച് ട്വിറ്ററിൽ പറഞ്ഞു. 'അവർക്ക് പ്രത്യയശാസ്ത്രപരമായി ഞങ്ങളെ തോൽപ്പിക്കാൻ കഴിയാത്തപ്പോൾ ഇതാണ് ഒരേയൊരു മാർഗം. തങ്ങളുടെ കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾക്ക് എതിരായതിനാലാണ് പേജ് ബ്ലോക് ചെയ്യുന്നതെന്നാണ് ഫേസ്ബുക്കിെൻറ അറിയിപ്പിൽ പറയുന്നത്. ഇതുസംബന്ധിച്ച സ്ക്രീൻ ഷോട്ടും മോർച്ച ട്വിറ്ററിൽ നൽകിയിട്ടുണ്ട്.
ബിജെ.പിയോടുള്ള ഫേസ്ബുക്കിെൻറ പക്ഷപാതത്തെക്കുറിച്ച് രാജ്യത്ത് ചോദ്യങ്ങൾ ഉയർന്നുവരുന്ന സമയത്താണ് പുതിയ നടപടി എന്നതും ശ്രദ്ധേയമാണ്. രാഷ്ട്രീയവും ബിസിനസ്സ് പരിഗണനയും ജീവനക്കാരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയും കാരണം ഫേസ്ബുക്ക് ബജ്റംഗ്ദളിനെ ഇനിയും വിലക്കിയിട്ടില്ലെന്ന് ഡിസംബർ 14ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു. ബജ്റംഗ്ദളിന് പുറമെ മറ്റ് രണ്ട് വലതുപക്ഷ ഗ്രൂപ്പുകളായ സനാതൻ സൻസ്ഥയെയും ശ്രീരാമ സേനയെയും വിലക്കുന്നതിനുള്ള നിർദേശം വന്നിട്ടും ഫേസ്ബുക്ക് നടപ്പാക്കിയിരുന്നില്ല.
This is what they can do when people raise their voices.......
— Kisan Ekta Morcha (@Kisanektamorcha) December 20, 2020
When they can't beat us ideologically.......#DigitalKisan #SuppressingTheVoiceOfDissent pic.twitter.com/foK6k5zzM3
രാഷ്ട്രീയ സ്വയംസേവക സംഘവുമായി ബന്ധപ്പെട്ട വലതുപക്ഷ സംഘടനകളുടെ ഭാഗമാണ് ബജ്റംഗ്ദൾ. ഫേസ്ബുക്ക് ഇന്ത്യയുടെ പബ്ലിക് പോളിസി ഡയറക്ടർ അംഖി ദാസ് വിപണിയിൽ തിരിച്ചടി ഉണ്ടാകുമെന്ന് പറഞ്ഞ് ബിജെപി നേതാക്കളുടെ വിദ്വേഷകരമായ പോസ്റ്റുകൾ നീക്കം ചെയ്യാൻ അനുവദിച്ചില്ലെന്ന് ഓഗസ്റ്റിൽ വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തിരുന്നു. ഒക്ടോബർ 27 ന് അംഖി ദാസ് ഫേസ്ബുക്കിൽ നിന്ന് രാജിവച്ചു. ഫേസ്ബുക്ക് ബിജെപിയെ അനുകൂലിക്കുന്നതായുള്ള മറ്റ് നിരവധി റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. 2019 ജനുവരിയിൽ ബിജെപിയെ എതിർത്തതിെൻറ പേരിൽ 14 പേജുകൾ ഫേസ്ബുക്ക് നീക്കംചെയ്തിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.