ഭോപാൽ: മധ്യപ്രദേശിൽ കർഷക പ്രക്ഷോഭം തുടരുന്ന മന്ത്സൗറിൽ മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാൻ സന്ദർശിക്കാനിരിക്കെ ഒരു കർഷകൻ കൂടി ആത്മഹത്യക്ക് ശ്രമിച്ചു. പദം സിങ് എന്ന കർഷകനാണ് ദേവാസ് കലക്ടറേറ്റിനുള്ളിൽ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. അദ്ദേഹത്തെ ഉടൻ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം വായ്പ കൃത്യമായി തിരിച്ചടക്കുന്ന കർഷകർക്ക് നാലു ശതമാനം പലിശ നിരക്കിൽ മൂന്നു ലക്ഷം വെര കാർഷിക വായ്പ അനുവദിക്കാമെന്ന് മന്ത്രിസഭ തീരുമാനിച്ചു. ഹ്രസ്വകാല കാർഷിക വായ്പക്ക് സബ്സിഡി അനുവദിക്കാൻ ഇൗ സാമ്പത്തിക വർഷം 20,339 കോടി നീക്കിെവക്കാനും തീരുമാനമായി.
നേരത്തെ, മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാൻ പ്രക്ഷോഭത്തിൽ മരിച്ച കർഷകരുെട കുടുംബങ്ങളെ സന്ദർശിച്ചു. ഞങ്ങൾക്ക് ജോലിയല്ല ആവശ്യം, കുറ്റവാളികളെ ശിക്ഷിക്കുകയാണ് വേണ്ടതെന്നും കുടുംബാംഗങ്ങൾ ആവശ്യെപ്പട്ടു. എന്നാൽ മോദി^ചൗഹാൻ സർക്കാറുകൾക്ക് കർഷകരില്ലാത്ത ഇന്ത്യയാണ് ആവശ്യെമന്ന് സത്യാഗ്രഹം നടത്തുന്ന കോൺഗ്രസ് എം.പി ജ്യോതിരാദിത്യ സിന്ധ്യ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.