ന്യൂഡൽഹി: ലഖിംപുർ കർഷക കൊലയിൽ നടക്കുന്ന അന്വേഷണത്തിൽ അതൃപ്തി പ്രകടിപ്പിച്ച് കർഷക നേതാവ് രാകേഷ് ടികായത്. സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്തത് റെഡ് കാർപറ്റ് അറസ്റ്റെന്ന് രാകേഷ് ടികായത് കുറ്റപ്പെടുത്തി.
അജയ് മിശ്ര മന്ത്രിസ്ഥാനത്ത് തുടരുമ്പോൾ നടത്തുന്ന അന്വേഷണം ശരിയായ രീതിയിൽ മുന്നോട്ട് പോകില്ല. കർഷക പ്രതിഷേധം ഭയന്നാണ് മന്ത്രി പുത്രനെ പൊലീസ് അറസ്റ്റ് ചെയ്തത്. പിതാവ് മന്ത്രിസ്ഥാനത്ത് തുടരുന്നതിനാൽ സംഭവത്തിൽ നീതി ലഭിക്കില്ലെന്ന് എല്ലാവർക്കും അറിയാമെന്നും രാകേഷ് ടികായത് തുറന്നടിച്ചു.
ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷ കോടതി കഴിഞ്ഞദിവസം നിരസിച്ചിരുന്നു. കേസിൽ രണ്ടുപേർകൂടി അറസ്റ്റിലാവുകയും ചെയ്തു. ഇതോടെ, ഒക്ടോബർ മൂന്നിന് നടന്ന അറുകൊലയിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. ജാമ്യം തള്ളിയതോടെ ആശിഷ് വെള്ളിയാഴ്ച വരെ പൊലീസ് കസ്റ്റഡിയിൽ തുടരും.
നാലു കർഷകർക്ക് പുറമെ, രണ്ടു ബി.ജെ.പി പ്രവർത്തകരും വാഹനത്തിെൻറ ഡ്രൈവറും മാധ്യമപ്രവർത്തകനും അടക്കം എട്ടുപേരാണ് ടിക്കോണിയയിലെ സംഭവസ്ഥലത്ത് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.