ന്യൂഡൽഹി: ആൾ ഇന്ത്യ മജിലിസെ-ഇത്തിഹാദുൽ മുസ്ലിമീൻ നേതാവ് അസദുദ്ദീൻ ഉവൈസിയും ബി.ജെ.പിയും ഒരേ ടീമാണെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത്. ഇവരുടെ നീക്കങ്ങൾ കർഷകർ മനസിലാക്കിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഉവൈസിയും ബി.ജെ.പിയും ഒരേ ടീമാണ്. ബി.ജെ.പിയിൽ നിന്നും ഉവൈസിക്ക് അനുഗ്രഹം കിട്ടിയിട്ടുണ്ട്. ബി.ജെ.പിക്കെതിരെ ഉവൈസി വലിയ വിമർശനം ഉന്നയിക്കും. എന്നാൽ, അവർ ഉവൈസിക്കെതിരെ കേസ് നൽകില്ല. ബി.ജെ.പി ഉവൈസിയുടെ സഹായം തേടിയിട്ടുണ്ട്. കർഷകർ ഉവൈസിയുടെ നീക്കങ്ങൾ മനസിലാക്കണം. ഇരട്ട മുഖമുള്ളയാളാണ് അയാൾ. ഉവൈസി കർഷകരെ തകർക്കുമെന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു.
കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ പ്രക്ഷോഭം തുടരും. നിയമങ്ങൾ പിൻവലിക്കുന്നത് വരെ ഡൽഹി അതിർത്തിയിൽ നിന്നും പിന്മാറില്ല. കർഷകരാണോ കോർപ്പറേറ്റുകളാണോ മോദി സർക്കാറിന് പ്രിയപ്പെട്ടതെന്ന് അവർ വ്യക്തമാക്കണമെന്നും ടികായത്ത് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.