ന്യൂഡൽഹി: കർഷക സമരം അടിയന്തര ആരോഗ്യ സേവനങ്ങൾക്ക് തടസം സൃഷ്ടിക്കുകയാണെന്ന് ആരോപിച്ച് സുപ്രീംകോടതിയിൽ ഹരജി. എത്രയും പെട്ടെന്ന് കർഷകരെ അവിടെ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി. നിയമവിദ്യാർഥിയായ റിഷഭ് ശർമ്മയാണ് കോടതിയെ സമീപിച്ചത്.
കർഷകസമരത്തിൻെറ ഭാഗമായി ലക്ഷകണക്കിന് ആളുകളാണ് ഡൽഹി അതിർത്തിയിലുള്ളത്. ഇത് കോവിഡിൻെറ സമൂഹവ്യാപനത്തിന് കാരണമായേക്കാം. ബുരാരി മൈതാനത്ത് പ്രതിഷേധിക്കാൻ അവസരമൊരുക്കിയിട്ടും ഡൽഹി അതിർത്തിയിൽ നിന്ന് മാറാൻ കർഷകർ തയാറായില്ലെന്ന് ഹരജിയിൽ ആരോപിക്കുന്നു.
കേന്ദ്രസർക്കാറിൻെറ വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ ദിവസങ്ങളായി ഡൽഹിയിലെ അതിർത്തിയിൽ കർഷകർ പ്രതിഷേധത്തിലാണ്. പ്രശ്നം പരിഹരിക്കാൻ നടത്തിയ ചർച്ചകളെല്ലാം പരാജയപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.