മുംബൈ: ഇരമ്പിയെത്തിയ കർഷകരുടെ തളരാത്ത പോരാട്ടവീര്യത്തിനു മുന്നിൽ മഹാരാഷ്ട്രയിലെ ബി.ജെ.പി സർക്കാർ മുട്ടുമടക്കി. സമരക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതായി സർക്കാർ പ്രഖ്യാപിച്ചു. ഇതേതുടർന്ന്, അഖിേലന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ നിയമസഭ വളയാന്‍ നാസിക്കിൽനിന്ന് 180 കിലോമീറ്റര്‍ കാല്‍നടയായി എത്തിയ കര്‍ഷകര്‍ മടങ്ങി. ഇവര്‍ക്ക് തിരിച്ചുപോകാന്‍ സര്‍ക്കാര്‍ രണ്ട് ട്രെയിനുകള്‍ ഏർപ്പെടുത്തുകയും ചെയ്തു.
തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് സെക്രേട്ടറിയറ്റില്‍ വെച്ച് കിസാന്‍ സഭ നേതാക്കളും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചത്. കാർഷികാവശ്യത്തിന് ഉപയോഗിച്ചിരുന്ന വനഭൂമി ആദിവാസികൾക്കും കർഷകർക്കും കൃഷിക്ക് തിരിച്ചുനൽകുന്നതിനെക്കുറിച്ച് പഠിക്കാൻ കമ്മിറ്റിയെ നിയമിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതടക്കം കർഷകരുടെ മുഴുവൻ ആവശ്യങ്ങളും ചർച്ച ചെയ്യാൻ മന്ത്രിതല സമിതി രൂപവത്കരിച്ചതായും സമയബന്ധിതമായി പരിഹാര നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു
.കഴിഞ്ഞ ജൂണില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒന്നര ലക്ഷം രൂപ വരെയുള്ള കടം എഴുതിത്തള്ളാൻ നിശ്ചയിച്ച ഉപാധികൾ എടുത്തുകളഞ്ഞു. മുഴുവന്‍ കടവും എഴുതിത്തള്ളുക എന്നതായിരുന്നു കര്‍ഷകരുടെ ആവശ്യം. തലമുറകളായി കൃഷി ചെയ്തുപോന്ന വനഭൂമി ആദിവാസികള്‍ക്ക് പതിച്ചുനല്‍കുന്ന വനാവകാശ നിയമം ആറു മാസത്തിനകം നടപ്പാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കി. കാര്‍ഷിക ഉല്പന്നങ്ങളുടെ താങ്ങുവില, സ്വാമിനാഥന് കമീഷന് റിപ്പോർട്ട് നടപ്പാക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ പഠിക്കാന്‍ രണ്ട് കിസാന്‍ സഭ നേതാക്കള്‍ ഉൾപ്പെട്ട കമ്മിറ്റി രൂപവത്കരിക്കും.
കിസാന്‍ സഭ ദേശീയാധ്യക്ഷന്‍ അശോക് ധാവ്ലെ, സംസ്ഥാന സെക്രട്ടറി അജിത് നാവ്ലെ, സി.പി.എം എം.എല്‍.എ ജെ.പി. ഗാവിത്, മുന്‍ എം.എല്‍.എ നര്‍സയ്യ ആദം തുടങ്ങിയവരുമായാണ് മുഖ്യമന്ത്രി ചര്‍ച്ച നടത്തിയത്. ആവശ്യങ്ങള്‍ അംഗീകരിച്ചതായി രേഖാമൂലം ഉറപ്പുനല്‍കിയതോടെയാണ് സമരം പിൻവലിച്ചത്. കടം എഴുതിത്തള്ളാൻ ഏര്‍പ്പെടുത്തിയ നിബന്ധന എടുത്തുകളഞ്ഞതിലൂടെ ലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് ആനുകൂല്യം ലഭിക്കുമെന്ന് സി.ഐ.ടി.യു മഹാരാഷ്ട്ര പ്രസിഡൻറ് ഡോ. ഡി.എല്‍. കരാഡ് പറഞ്ഞു.
50,000ത്തോളം പേരാണ് ആറു ദിവസം നടന്ന് മുംബൈയിലെത്തിയത്. ഞായറാഴ്ച രാത്രി സയണിലെ സോമയ്യ മൈതാനത്ത് എത്തി രാവിലെ നിയമസഭയിലേക്ക് മാര്‍ച്ച് ചെയ്യാനായിരുന്നു പദ്ധതി. എന്നാൽ, തിങ്കളാഴ്ച പുലര്‍ച്ച രണ്ടിന് ജാഥ ദക്ഷിണ മുംബൈയിലെ ആസാദ് മൈതാനത്ത് എത്തുകയായിരുന്നു. ചര്‍ച്ച ഫലംകണ്ടില്ലെങ്കില്‍ നിയമസഭ വളയാനായിരുന്നു തീരുമാനം.
പ്രതിപക്ഷത്തെ കൂടാതെ, ഭരണകക്ഷിയായ ശിവസേനയടക്കം നിരവധി രാഷ്ട്രീയ കക്ഷികൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ ബി.ജെ.പി സര്‍ക്കാര്‍ ഒറ്റപ്പെടുകയും ആവശ്യങ്ങൾ അംഗീകരിക്കാൻ നിർബന്ധിതമാകുകയുമായിരുന്നു. കർഷകരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചതായി സംസ്ഥാന റവന്യൂ മന്ത്രി ചന്ദ്രകാന്ത് പാട്ടീൽ പറഞ്ഞു. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സാന്നിധ്യത്തിൽ ആസാദ് മൈതാനത്ത് മന്ത്രി കർഷകരെ അഭിസംേബാധന ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.